ജയപാല പണിക്കർ: നാട്യ ലേശമില്ലാത്ത കലാകാരൻ
ടി.കെ വിനോദൻ സാധാരണക്കാരിൽ സാധാരണക്കാരൻ എന്നൊക്കെ എപ്പോഴും പറഞ്ഞ് പറഞ്ഞ് ഒരു അർത്ഥവുമില്ലാതായി മാറിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സാധാരണക്കാരിൽ സാധാരണക്കാരോടൊപ്പം അവരിൽ ഒരാളായി ജീവിച്ച കലാകാരനായിരുന്നു ജയപാലപ്പണിക്കർ. അഞ്ചാലുംമൂട്ടിലും പരിസരപ്രദേശങ്ങളിലും സാധാരണക്കാരിൽ ഒരാളായി ജീവിച്ച ജയപാലപ്പണിക്കർ വലിയ ചിത്രകാരനാണെന്ന് നിരന്തരം അദ്ദേഹവുമായി...
