അന്നം മുതൽ ആനന്ദം വരെ…
സ്വാമി വിനയചൈതന്യ അക്കന്റെ ‘ചന്നമല്ലികാർജ്ജുനൻ’ എന്ന പദം ശ്രദ്ധിക്കേണ്ടതുണ്ടു്. ‘ചന്ന’ എന്നാൽ ‘ചന്തമുള്ള’, ‘പ്രിയപ്പെട്ട’ എന്നൊക്കെയാണു് അർത്ഥം. ‘മല്ലിക’ മുല്ലപ്പൂവാണല്ലോ, ‘അർജ്ജുനൻ’ എന്നാൽ ‘വെളുത്തവൻ’ എന്നും. ശിവനിൽനിന്നു് ‘പാശുപതാസ്ത്രം’ നേടുവാൻ തപസ്സുചെയ്ത അർജ്ജുനന്റെ യോഗ്യത പരീക്ഷിക്കാൻ ‘കിരാത’രായി ശിവപാർവ്വതിമാർ പ്രത്യക്ഷപ്പെട്ടെന്നും...
