
ശാന്താ വിജയ്
നമ്മുടെ പൂർവ്വികർക്ക് ജ്യോതിഷത്തെകുറിച്ചു അറിയാമായിരുന്നു.ഇന്ന ദിവസം മരം മുറിക്കണം,അല്ലെങ്കിൽ മുറിക്കരുത്,ഈ ദിവസം നല്ലതല്ല എന്നൊക്കെ അവർക്കറിയാമായിരുന്നു.കാലത്തെക്കുറിച്ച് അവർക്ക് നല്ല ബോധമുണ്ടായിരുന്നു.എന്നാൽ പിൽക്കാലത്ത് അത് എന്തോ കുറവുള്ള കാര്യമാണെന്ന് കരുതി ആളുകൾ അതിൽനിന്നു പിന്നിലേക്കു പോയി. ഇങ്ങിനെയുള്ള ഒരു കാലത്ത് ജ്യോതിഷത്തെക്കുറിച്ച് ഒരു അവബോധം നല്കേണ്ടതുണ്ടെന്നു തോന്നി.അതു വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും നമുക്ക് വളരെയേറെ സഹായകമായിരിക്കും.ആളുകളുമായി ഇടപഴകുന്നതിൽ വളരെയേറെ സഹായകരമായിരിക്കും.നമുക്കാദ്യം സൂര്യനെക്കുറിച്ച് ചർച്ച ചെയ്യാം;
നമുക്കറിയാം,സൂര്യൻ ഉദിക്കുന്നതു കൊണ്ടാണ് ദിവസങ്ങൾ ഉണ്ടാകുന്നത്.കാലത്തിന്റെ അധിപനാണ് സൂര്യൻ.സൂര്യൻ ഉദിക്കുന്നതിനാലാണ് നമുക്ക് ദിവസങ്ങൾ ഉണ്ടാകുന്നത്.കാലത്തിന്റെ ആത്മാവാണ് സൂര്യൻ.കാലത്തിനെ നമുക്ക് അനു ഭവപ്പെടുത്തിതരുന്നത് സൂര്യനാണ്.സൂര്യൻ ഉദിച്ച് അസ്തമിക്കുന്നതാണ് നമ്മുടെ ഒരു ദിവസം.എന്നാൽ യാഥാർഥത്തിൽ സൂര്യൻ ഉദിക്കുന്നുമില്ല,അസ്തമിക്കുന്നുമില്ല.സൂര്യൻ ഒരു ഗ്രഹമല്ല,നക്ഷത്രമാണ്.സൂര്യനെപ്പോലെ കോടാനുകോടി സൂര്യന്മാരുണ്ട്.സൂര്യനെ ചുറ്റിസഞ്ചരിക്കുന്ന ഒരു ഗാലക്സിയിലെ ഭൂമിയിൽ ഇരുന്നുകൊണ്ടാണ് നാം ഇതൊക്കെ പറയുന്നത്.നമ്മുടെ വ്യഷ്ടിമനസുകൊണ്ട് ആ സമഷ്ടിയെ നമുക്ക് ഉൾക്കൊള്ളാനാകില്ല. അത്രമാത്രം wast ആണത്.ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ സഞ്ച രിക്കുന്നതായിട്ടാണ് നമുക്ക് തോന്നുന്നത്.നമ്മൾ ഒരു തോണിയിൽ സഞ്ചരിക്കുമ്പോൾ സൂര്യൻ പുറകിലേക്ക് പോകുന്നതായാണ് നമുക്കു തോന്നുന്നത്.സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ ഒരു ജീവജാലങ്ങൾക്കും നിലനിൽക്കാൻ കഴിയില്ല.മനുഷ്യനു മാത്രമല്ല…ഭൂമിയിലെ ജീവനെ പ്രതിനിധാനം ചെയ്യുന്നത് സൂര്യനാണ്.സൂര്യൻ ഉദിക്കുന്നത് അനുസരിച്ചാണ് നമുക്ക് ദിവസങ്ങൾ ഉണ്ടാകുന്നത്.ആഴ്ചകൾ.ആഴ്ച്ചകളുടെ പേരുകൾ നോക്കിയാൽ അറിയാം,ഗ്രഹങ്ങളുടെ പേരുകളാണവയ്ക്ക്.ഏഴു ഗ്രഹങ്ങളുടെ പേരുകളിലാണ് ഏഴ് ആഴ്ച്ചകളുള്ളത്.പിന്നെ,മാസങ്ങൾ…360 ദിവസങ്ങളുള്ള ആ ഭ്രമണപഥത്തെ രാശിചക്രം എന്നാണ് പറയുന്നത്.ഒരു രാശി എന്നത് 30 ദിവസമാണ്.മലയാള മാസത്തിന്റെ പേരുകളാണ് രാശികൾക്കുള്ളത്.കന്നിമാസം എന്നുപറഞ്ഞാൽ കന്നിയിലേക്ക് സൂര്യൻ പ്രവേശിച്ചു എന്നർത്ഥം.
സൂര്യൻ നമ്മളെ ഇങ്ങിനെയൊക്കെ സ്വാധീനിക്കുന്നു എന്നു നോക്കാം.സൂര്യൻ ഒരു പ്രാവശ്യം കറങ്ങി വരുമ്പോൾ നമുക്ക് ഒരുവർഷം ആകുന്നു.പ്രപഞ്ചത്തിന്റെ കാലം ഉണ്ടായി അത് മറയുന്നു.ഈ സമയത്ത് നമുക്ക് അനുഭവപ്പെടുന്ന സൂര്യന്റെ സ്വാധീനം എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.ജീവൻ്റെ കണിക സൂര്യനിൽ നിന്ന് അമ്മയുടെ ഗർഭ പാത്രത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് നാം ജനിക്കുന്നത്. നാം മരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്ന പഞ്ചഭൂതാത്മകമായ ജീവൻ വിഘടിച്ചു സൂര്യരശ്മികളിലൂടെ അതിനെത്തേണ്ട സ്ഥലത്തെത്തി വിശ്രമിക്കുന്നു.അതിനു ശേഷം അതു ഭൂമിയിലേക്ക് തിരികെയെത്തി,കർമ്മഗതിയനുസരിച്ചു പ്രയാണം തുടർന്നു കൊണ്ടേയിരിക്കും.ആ ജീവൻ അങ്ങിനെ പ്രയാണം ചെയ്തുകൊണ്ടേയിരിക്കും.നമ്മൾ ഇപ്പോൾ ഏത് അവസ്ഥയിലാണ് ഉള്ളത്,നമ്മുടെ ജീവന്റെ സ്ഥിതി എന്താണെന്നു മനസിലാക്കാൻ സൂര്യനാണ് ഏറ്റവും സഹായിക്കുക. ഭൂമിയിലുള്ള എല്ലാ വസ്തുക്കളും ഉണ്ടായിരിക്കുന്നത് ഈശ്വരാംശം കൊണ്ടുമാത്രമാണ്,ആത്മാംശം കൊണ്ടു മാത്രമാണ്.ഈ ജീവാംശം ഓരോ ജന്മത്തിലും എത്രമാത്രം പ്രകടമാകുന്നുവെന്നു നമുക്ക് സൂര്യനെ അടിസ്ഥാനമാക്കി പറയാം.ആത്മപ്രഭാവമാണ് സൂര്യനെ മുൻനിർത്തി മനസിലാക്കാനാകുന്നത്.ഒരു തീക്കട്ടയുടെ മുകളിൽ ചാരമുണ്ട്.ചാരം ഊതിക്കളഞ്ഞാൽ അതു നന്നായി ജ്വലിക്കും.ആ ചാരത്തിന്റെ കട്ടി എത്രമാത്രം പോകുന്നുവോ നമ്മിലുള്ള ആത്മപ്രഭാവം അത്രമാത്രം വ്യക്തമാകും.സൂര്യനെക്കൊണ്ടു നമുക്കു പ്രധാനമായും മനസിലാക്കാനാകുന്നത് ആത്മപ്രഭാവമാണ്,അഥവാ മാറ്റമില്ലാത്ത വ്യക്തിത്വം.
ചിലർ പറയും ജ്യോതിഷം പഠി ക്കണമെന്നുണ്ട്.പക്ഷെ ,വലിയ പ്രയാസമാണ്.എന്നാൽ വളരെ ലളിതമായി നമുക്കത് മനസിലാക്കാവു ന്നതെയുള്ളൂ.
ഓരോ ഗ്രഹങ്ങൾക്കും അവയുടേതായ കാരകകത്വങ്ങൾ,അഥവാ സ്വഭാവങ്ങൾ ഉണ്ട്.സൂര്യന്റെ കാരകത്വങ്ങൾ എന്തൊ ക്കെയാണെന്നു നോക്കാം:
സൂര്യനെപറ്റി ശൈവ കാര്യങ്ങളാണ് പറയുക.കാരണം,ശിവനാണ് ദേവദേവൻ,പരമേശ്വരൻ എന്നൊക്കെ കീർത്തികേട്ടിട്ടുള്ളത്.Ultimate God.ഏറ്റവും ഔന്നത്യത്തിലുള്ള ദേവത.
പലതരം ഭൂപ്രദേശങ്ങളുണ്ട്.കൊടുമുടികൾ, പർവ്വതങ്ങൾ…ഏറ്റവും ഉയർന്ന പർവ്വ തങ്ങളും കുന്നുകളുമൊക്കെയാണ് ശിവനുമായി ബന്ധപ്പെടുത്തി പറയുക. ഭൂമിയുടെ സ്വഭാവങ്ങളുണ്ട്.ചില സ്ഥലങ്ങളിൽ നെല്ലൊക്കെ വിളയും.വന പ്രദേശങ്ങളെയാണ് സൂര്യനുമായി ബ
ന്ധപ്പെടുത്തി പറയുക.
ഒരു രാജ്യത്തെപ്പറ്റി പറയുമ്പോൾ,അവിടുത്തെ രാജാവെന്നാണ് സൂര്യനെ വിശേഷിപ്പിക്കുക.
ഒരു വീടിനെപ്പറ്റിയാകുമ്പോൾ അവിടുത്തെ അച്ഛന്റെ സ്ഥാനമാണ് സൂര്യന്.
പ്രണന്റെയും അപാനന്റെയും സ്പന്ദനങ്ങൾ കൊണ്ടാണ് ശ്വാസോച്വാ സം സംഭവിക്കുന്നത്.നാം വീടൊക്കെ വായറിംഗ് ചെയ്തെങ്കിലും കണക്ഷൻ കിട്ടിയില്ലെങ്കിൽ അതു പ്രവർത്തിക്കില്ലല്ലോ. എന്നു പറയും പോലെ, നമ്മുടെ പ്രാണശക്തിയെ നിയന്ത്രിക്കുന്നത് സൂര്യനാണ്.
ഒരു ഓഫീസെടുത്താൽ അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ പ്രതിനിധീകരിക്കുന്നത് സൂര്യൻ ആയിരിക്കും.
ഈ പറഞ്ഞ ആളുകളുടെയൊക്കെ സ്വഭാവം സൂര്യനുണ്ടാകും.സൂര്യൻ നല്ലരീതിയിൽ ജാതകത്തിൽ നിന്നാൽ
ഈ പറഞ്ഞ ഗുണങ്ങളൊക്കെ ആ വ്യക്തിക്കുണ്ടാകും.
അഗ്നിയുടെ സ്വഭാവമാണ് സൂര്യന്.
അഗ്നിതത്വമുള്ള വേറെ ഗ്രഹങ്ങളുണ്ട്.ഉദാഹരണം ചൊവ്വ.അ തേക്കുറിച്ചു നമുക്കു പിന്നീട് സംസാരിക്കാം.ശ്രേഷ്ഠമായ അഗ്നികാര്യങ്ങൾ സൂര്യനെ ബന്ധപ്പെടുത്തിയാണ് പറയുക.ഹോമകാര്യങ്ങളും മറ്റും സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതുപോലെതന്നെ ശിവൻ.ശിവൻ നമ്മുടെ ജീവിതത്തിൽ എന്താണ് ചെയ്യുന്നത്?
സൃഷ്ടി,സ്ഥിതി,സംഹാരം എന്നാണ് നാം മനസിലാക്കിയിരിക്കുന്നത്.സംഹാരത്തിന്റെ ദേവനാണ് ശിവൻ.ശരിക്കും സൃഷ്ടി,സ്ഥിതി,പ്രളയം എന്നാണ്.ശിവൻ യാഥാർഥത്തിൽ എന്താണ് ചെയ്യുന്നത്?നമ്മിലെ അറിവില്ലായ്മയെ ഇല്ലാതാക്കി നമ്മെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ് ശിവൻ ചെയ്യുന്നത്.നമ്മിലെ ജ്ഞാനാഗ്നി എന്നുപറയുന്നത് ശിവനാണ്.ഒരാൾക്ക് എത്രമാത്രം ജ്ഞാനം ആർജിക്കാൻ കഴിയുമെന്നത് അയാൾ ജനിക്കുന്ന സമയത്തെ സൂര്യന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു.ഏറ്റവും പരമോന്നതിയിലിരിക്കുന്ന ദേവനാണ് ശിവൻ.ഈ ശിവന്റെ സ്വഭാവങ്ങളെല്ലാം സൂര്യനുമുണ്ട്.എന്തിനെയും നേരിടാനുള കഴിവ് തുടങ്ങി ശിവന്റെ വൈശിഷ്ട്യങ്ങളെല്ലാം സൂര്യനുമുണ്ട്.
