
പറവൂർ : ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യ സ്വാമിനി കൃഷ്ണമയി രാധാദേവി സമാധിയായി. പൂർവ്വാശ്രമത്തിലെ പേര് കെ.രാധാപിള്ള ( രാധ ടീച്ചർ ) പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, പറവൂർ ഗേൾസ്സ് ഹൈസ്കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്കൂൾ, മുപ്പത്തടം ഹൈസ്കൂൾ, പുതിയകാവ് ഹൈസ്കൂൾ, കൊങ്ങോർപ്പിള്ളി ഹൈസ്കൂൾ, ഏഴിക്കര ഹൈസ്കൂൾ, എളങ്കുന്നപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹിന്ദി അദ്ധ്യാപികയായിരുന്നു.
രാവിലെ പറവൂർ കുന്നത്ത്തെരുവ് ‘ഈശാവാസ്യ’ത്തിൽ പൊതുദർശനത്തിന് ശേഷം സമാധി ചടങ്ങുകൾ വൈകീട്ട് ഐവർമഠത്തിൽ നടന്നു.
നിത്യചൈതന്യ യതി വിവർത്തനം ചെയ്ത ശ്രീ നാരായണ ഗുരുവിൻ്റെ ‘ദൈവദശകം’ ഹിന്ദിയിലേക്ക് (ഭഗവാൻ ദശക് ) വിവർത്തനം ചെയ്തിട്ടുണ്ട്. മറ്റു കൃതികൾ : ‘ഏകാന്തിക ഭക്തി’, നിത്യാനു യാത്ര’.
