തിരുവനന്തപുരം :രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ  250 പരാതികൾ പരിഗണിച്ചു. ഇതിൽ 53 എണ്ണം പരിഹരിച്ചു. 14 എണ്ണത്തിൽ റിപ്പോർട്ട് തേടി. 

അഞ്ച് പരാതികൾ കൗൺസിലിങിന് വിട്ടു. ശേഷിച്ച 178 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ.എലിസബെത്ത് മാമ്മൻ മത്തായി, വി.ആർ മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, സി.ഐ ജോസ് കുര്യൻ, സബ് ഇൻസ്പക്ടർ മഞ്ചു എസ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!