പ്രൊഫ.എം.കൃഷ്ണൻ നായർ

ആഗസ്റ്റ് പതിനാലാം തീയതി രാത്രി ഒമ്പത് മണിക്ക് എന്റെ മകൻ കെ. വേണുഗോപാലൻ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ
വച്ചു മരിച്ചു. വയനാട് കളക്ടറുടെ ഫിനാൻഷ്യൽ അസിസ്റ്റന്റായിരുന്നു അവൻ. ഒരാഴ്ചത്തെ അവധിയിൽ തിരുവനന്തപുരത്തെത്തിയ വേണു പതിമൂന്നാം തീയതി രാത്രി സ്കൂട്ടറിൽ നിന്നു വീണു; റോഡിൽ തലയടിച്ചു ബോധശൂന്യനായി, ഞാൻ അവനെ ആദ്യം ശ്രീരാമകൃഷ്ണാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജാശുപത്രിയിലും കൊണ്ടുപോയി. വിദഗ്ദ്ധമായ
ശസ്ത്രക്രിയ എന്റെ മകനെ രക്ഷിച്ചില്ല. ബോധാവസ്ഥയിലെത്താതെ അവൻ ഈ ലോകം വിട്ടുപോയി. ആപത്തു സംഭവിച്ചതിന്റെ തലേദിവസം
എന്റെ വീടിനുതൊട്ടടുത്തുള്ള വയലിന്റെ അപ്പുറത്തെറോഡിൽ അവൻ നിൽക്കുന്നതു ഞാൻ കണ്ടു.
യഥാർത്ഥത്തിൽ ഇപ്പോൾ റോഡില്ല. കുഴികളേയുള്ളു. മകൻ കാലുതെറ്റി ആ കുഴിയിൽ വീണുപോയേക്കുമെന്ന പേടികൊണ്ട് ഞാൻ അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു; വിളിച്ചു വീട്ടിലേക്കു കൊണ്ടുവന്നു. സ്നേഹാർദ്രമായ മട്ടിൽ അവൻ പലതും സംസാരിച്ചു. തിരിച്ചുപോകാനെഴുന്നേറ്റപ്പോൾ “ഞാൻ കൂടെ വരാം.
അല്ലെങ്കിൽ ഈ കുഴികളിൽ ഏതെങ്കിലുമൊന്നിൽ നീ കാലുവഴുതി വീഴും” എന്നു ഞാനറിയിച്ചു. അവന്റെ
തടസ്സം വകവയ്ക്കാതെ ഞാൻ കൂടെപ്പോയി. വഴുക്കലുള്ള, ആറിഞ്ച് മാത്രം വീതിയുള്ള വഴിയിൽ കൂടെ നടക്കുമ്പോൾ മകൻ ചോദിച്ചു. “അച്ഛനോടൊരു സംശയം ചോദിക്കാനുണ്ട്. മലയാളത്തിൽ തല
നം എന്നു പറയാറുണ്ടല്ലോ. ഇംഗ്ലീഷിൽ അതിനെ
“ഹെഡ് വൈഎറ്റ് എന്നു പറയുന്നു. “ഹെഡ് വെയിറ്റ്
എന്നൊരു ഇംഗ്ലീഷ് വാക്കുണ്ടോ? തലക്കനത്തെ ഇംഗ്ലീഷാക്കിയതല്ലേ അത്?” ഞാൻ പറഞ്ഞു:
“വെയ്റ്റ് എന്നൊരു ഇംഗ്ലീഷ് വാക്ക് ഇല്ലെന്നു
തോന്നുന്നു. ഹെഡ് ടാംഗ്’ എന്നു പറയാറുണ്ട്.
‘ഓബ്സ്റ്റിനേറ്റ്’ എന്നാണ് അതിന്റെ അർത്ഥം” – “ഒരാൾ
എന്നോടു തർക്കിച്ചു”, എന്നു പറഞ്ഞിട്ട് അവൻ പോയി. മരണക്കുഴികൾ ഉള്ള സ്ഥലം കഴിഞ്ഞതുകൊണ്ടു ഞാൻ തിരിച്ചു വീട്ടിലേക്കു വന്നു.പിന്നീട് പതിമൂന്നാം തീയതി രാത്രിയാണ് ബോധശൂന്യനായി
അവനെ ഞാൻ കാണുന്നത്. തലക്കനത്തെക്കുറിച്ചു
തലേദിവസം സംസാരിച്ച് മകൻ തലറോഡിലിടിച്ച്മരച്ചു. മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞ മകൻ പോയി. ലോകത്തിനു പ്രയോജനമില്ലാത്ത ഞാൻ ജീവിച്ചിരിക്കുന്നു. രാത്രിയാണിപ്പോൾ. വയലിൽ ട്യൂറ്റിന്റെ പ്രകാശം. വയലിനപ്പുറത്തു കുഴികൾ.ഫലം
ആ കുഴികൾക്കപ്പുറത്ത് ആറിഞ്ച് പാതയിൽ എന്റെ
മകൻ ഉത്കണ്ഠയോടുകൂടി നിൽക്കുന്നു. പ്രിയപ്പെട്ട വായനക്കാരേ, ഞാൻ അവനെ വിളിച്ച് എന്റെ വീട്ടിലേക്കു കൊണ്ടുപോരട്ടെ. അല്ലെങ്കിൽ അവൻ ആ കുഴികളിലൊന്നിൽ വീണുപോകില്ലേ? അവന്റെ കാല് ഒടിഞ്ഞുപോകില്ലേ? മരണം തന്നെ സംഭവിക്കില്ലേ?

( കൃഷ്ണൻ നായർ സാറിന്റെ മകൻ അന്തരിച്ചപ്പോൾ അദ്ദേഹം സാഹിത്യ വാരഫലത്തിൽ എഴുതിയത്).സമ്പാ:സിദ്ധാർഥ്‌ സിദ്ധു

error: Content is protected !!