ജി.ഹരി നീലഗിരി
നീതിനിർവ്വഹണത്തിന്റെ രണ്ടു സുപ്രധാന സിരാകേന്ദ്രങ്ങളാകുന്നു, ഇവ രണ്ടും.ഇടതു ഭരണത്തിൽ അഴിമതിമുക്തവും സുജനമര്യാദീയവും..!എന്നാൽ രണ്ടിടത്തും നീതി ലഭിക്കുന്നില്ല എന്ന പ്രതീതി സാധാരണക്കാരിൽ ഉണ്ടാകുന്നു.നടപടി ക്രമങ്ങളിലെ കാലവിലംബം തന്നെ കാരണം.ജീവനക്കാർ നിസ്സഹായർ.സാധാരണക്കാരുടെ പരാതികേട്ടു പലപ്പോഴും അവർ ഇതികർത്തവ്യഥാ വിമൂഡരാകുന്നു..😢
വില്ലേജ് ഓഫീസിൽ ജീവനക്കാർ ഫീൽഡ് വിസിറ്റിന് പോയാൽ പകരം ജോലിക്ക് ആളില്ല!
പോലീസ് സ്റ്റേഷനിൽ സമരമൊതുക്കാൻ പോയവർക്കു പകരം ജോലിചെയ്യാൻ പൊലീസുകാരില്ല!
പരിഹാരം ഒന്നു നിർദേശിക്കാം;
വില്ലേജോഫീസിൽ qualified ആയ താൽക്കാലിക ജീവനക്കാരെ on call duty അടിസ്ഥാനത്തിൽ നിയമിക്കുക.
പോലീസ് സ്റ്റേഷനുകളിൽ #SAPക്യാമ്പുകളിൽ നിന്ന് പരിശീലനം കിട്ടിയ #CPO മാരെ പോലീസ് സ്റ്റേഷനുകളിൽ on call duty അടിസ്ഥാനത്തിൽ നിയമിക്കുക.
Petty കേസുകൾ കൈകാര്യം ചെയ്യാനായി വില്ലേജ് അടിസ്ഥാനത്തിൽ #പോലീസ്outpost കൾ ആരംഭിക്കാവുന്നതാണ്.
ഇടതുപക്ഷ ഗവണ്മെന്റ്റിലെ ക്രമസമാധാന ചുമതലയുള്ള മുഖ്യമന്ത്രി ശ്രീ.#പിണറായിവിജയന്റെയും #റവന്യൂ #മന്ത്രിശ്രീ.#എൻരാജന്റെയും സത്വര ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്ന് അഭ്യർത്ഥിക്കുന്നു.