തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ഒസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. അഭിനേതാവും ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് സെക്രട്ടറിയായി തുടരും .

ഫെഫ്ക വർക്കിങ്ങ് സെക്രട്ടറി സോഹൻ സീനുലാൽ , ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ്‌ വിജയൻ , ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗം സന്തോഷ് കീഴാറ്റൂര്‍, കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.രാകേഷ് , ശ്യാംപുഷ്‌കരന്‍, അമല്‍ നീരദ്, എന്‍. അരുണ്‍, നിഖില വിമല്‍, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണന്‍, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സിൽ.

error: Content is protected !!