ജയചന്ദ്രൻ സി.ഐ.സി.സി
‘ നാം നാളയുടെ നാണക്കേട് ‘
എന്ന് മലയാളിയുടെ മുഖത്ത് നോക്കി കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ക്രൂരവിമർശനം നടത്തിയ ടി.ആര്‍ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എൺപത്തിയൊന്ന് വയസ്സ്.
ടി.ആർ എറണാകുളം മഹാരാജാസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു…
വല്ലപ്പോഴുമേ ക്ലാസ്സ് എടുക്കൂ. പക്ഷെ
അതായിരുന്നു ‘ക്ലാസ്സ് !.’
ഇംഗ്ലീഷ് ഭാഷയിലേയ്ക്കും ലോക സാഹിത്യത്തിലേക്കും തന്റെ വിദ്യാർത്ഥികളെയും മലയാളത്തേയും കൊണ്ടുപോയ പണ്ഡിതൻ.
“കോനാരി,”
“ജസ്സാക്കാനെ കൊല്ലരുത്,” “കൊരുന്ന്യേടത്ത് കോമുട്ടിയും”ഇവ
ആധുനിക സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ അടയാളപ്പെടുത്തലുകൾ. സാഹിത്യ വേദികളിൽ ഭോഷ്ക്ക് പറയുന്ന പ്രാസംഗികർക്ക് ടി ആറിനെ ഭയമായിരുന്നു.അവർ പറയുന്ന വിഡ്ഢിത്തം സദസിൽ ഉണ്ടെങ്കിൽ ടി.ആർ ചോദ്യം ചെയ്യും.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എത്രയോ വേദികളിൽ ആ ചോദ്യങ്ങൾക്ക് മുന്നിൽ പലരും വിയർത്ത് കുളിച്ചിട്ടുണ്ട്. ഇപ്പോൾ സാഹിത്യ വേദികളിൽ ചോദ്യം ചെയ്യലുകൾ ഇല്ല. ഇറങ്ങിപ്പോക്കുകൾ ഇല്ല.
ടി.ആര്‍ നന്നായി മദ്യപിയ്ക്കും,കലഹിക്കും..!
വഴിവക്കിൽ മരിച്ചു കിടക്കുന്നതാണ് ഒരു ദിവസം രാവിലെ കണ്ടത്.
നമ്മള്‍ ടി ആറിനെ ഓര്‍ക്കണം എന്നോ കൊണ്ടാടണം എന്നോ ടി ആര്‍ ഒരിക്കലും ആഗ്രഹിച്ചില്ല.
എന്നാലും എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി ഞാന്‍ ഇന്ന് അറിയാതെ ഓര്‍ത്തു പോയി. പോസ്റ്റ് മോർട്ടത്തിനു ശേഷം ടി.ആർ വരുന്നതും കാത്ത് നിന്നത് ഞങ്ങൾ അഞ്ച്ചു പേര് മാത്രം, അതിൽ ഒരാൾ ഉണ്ണി ആർ ആയിരുന്നു.
മുറുക്കാന്‍ ചുമപ്പിച്ച നിഷ്കളങ്കമായ ടി.ആർ ചിരിയും
ജയാ എന്ന വിളിയും…
ഇങ്ങനെയും ചിലർ ഇവിടെ ഉണ്ടായിരുന്നു എന്ന് പുതിയ തലമുറഓർമ്മിക്കേണ്ടതുണ്ട്..
ടി.ആർ…


നന്നായി എഴുതിയിരിക്കുന്നു…