
ജോഷ്വ എഡ്വേർഡ് ഇന്നത്തെ വേഗതയേറിയ ജീവിതരീതിയിൽ, നമ്മിൽ പലരും ശരീരാരോഗ്യത്തെ മാത്രം പരിഗണിച്ച് മാനസികാരോഗ്യത്തെ അവഗണിക്കുന്നു. എന്നാൽ മനസിനു സമാധാനം ഇല്ലെങ്കിൽ ശരീരികാരോഗ്യം ഉണ്ടായിട്ടും പ്രയോജനമില്ല.
ഇവയെ ചെറുക്കാൻ ചെറിയ കാര്യങ്ങൾ പോലും സഹായകമാണ്: ദിവസവും കുറച്ച് സമയം നമുക്കായി മാത്രം മാറ്റിവയ്ക്കുക, നല്ല ഉറക്കം ഉറപ്പാക്കുക, ആഹാരത്തിൽ പോഷകസമതുലിതം പാലിക്കുക, സുഹൃത്തുക്കളുമായി സംസാരിക്കുക, പ്രകൃതിയോട് അടുത്തുനിൽക്കുക ന്നിവ മനസ്സിനെ ശാന്തമാക്കും.
മാനസികാരോഗ്യം എന്ന് പറയുമ്പോൾ അത് വെറും രോഗമില്ലായ്മ മാത്രമല്ല, മനസ്സിന്റെ സന്തുലിതാവസ്ഥയും, സ്വയം നിയന്ത്രണ ശേഷിയും, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കഴിവുമാണ്. മാനസികസമ്മർദ്ദം, ഉത്കണ്ഠ, ഒറ്റപ്പെടൽ, ഉറക്കക്കുറവ് തുടങ്ങിയവ ഇന്നത്തെ കാലത്ത് സാധാരണ പ്രശ്നങ്ങളായി മാറിയിട്ടുണ്ട്.
മാനസികാരോഗ്യത്തെക്കുറിച്ചു തുറന്നു സംസാരിക്കുക എന്നത് ഒരു ബലഹീനതയല്ല, മറിച്ച് ധൈര്യത്തിന്റെ ലക്ഷണമാണ്. ആവശ്യമെങ്കിൽ കൗൺസിലിംഗ് സഹായം തേടുന്നതും അത്യന്തം പ്രധാനമാണ്.
ജീവിതത്തിൽ സന്തോഷവും സമാധാനവും നേടാൻ, ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിപാലിക്കണം. മനസിന്റെ ആരോഗ്യം തന്നെയാണ് നല്ല ജീവിതത്തിന്റെ അടിസ്ഥാനം.
