പ്രത്യേക ലേഖകൻ മരുതംകുഴി: മരുതംകുഴിയിലെ ആർട്ട് ഓഫ് ലിവിങ് കേരളാശ്രമത്തിൽ നവരാത്രി ഉത്സവത്തിന് പ്രൗഡോജ്വല തുടക്കം! ഇന്നലെ വൈകിട്ട് ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററും എഴുത്തുകാരനുമായ ഡോ.അമ്പാടി IAS നവരാത്രി ഹോമങ്ങളും ആഘോഷങ്ങളും ഉദ്ഘാടനം ചെയ്തു. ഞാൻ ആരെന്ന് അന്വേഷിച്ചു ഭാരതം
ഞാൻ ആരെന്ന അന്വേഷണമാണ് ഭാരതീയ ദർശനത്തിന്റെ അടിത്തറയെന്നു ഡോ.അമ്പാടി പറഞ്ഞു.ഭാരതീയ ശാസ്ത്രത്തിലും കലാ സാഹിത്യാദി രൂപങ്ങ ളിലും ഈ അന്വേഷണത്തിന്റെ അനുരണങ്ങൾ കാണാം.ഭാരതീയരുടെ ഈ വ്യഷ്ടിനിഷ്ടമായ അന്വേഷണത്തിൽ നിന്നാണ് ഇവിടെ നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പം ഉരുതിരിയാൻ കാരണം.എന്നാൽ ബാഹ്യമായ അന്വേഷണമായിരുന്നു പാശ്ചാത്യരുടേത്.ഭാരതീയരാകട്ടെ വൃഷ്ടി യിൽ അധിഷ്ഠിതമായി സമഷ്ടിയെ നോക്കിക്കണ്ടു. ‘എന്തിനെയും പരിരംഭണം ചെയ്യുന്ന ദർശനമായിരുന്നു ഭാരതീയരുടേത്. ഈ സംസ്കാരത്തിന്റെ ഒഴുക്ക് മുന്നോട്ടു കൊണ്ടുപാകാൻ ഉത്സവങ്ങൾ സഹായിക്കുന്നു…’ കാളീ സഹസ്രനാമാവലിയിലെ ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഡോ.അമ്പാടി പ്രസംഗം അവസാനിപ്പിച്ചത്. ഭക്തിയിൽ നിന്നു ശക്തിയിലേക്കും മുക്തിയിലേക്കും നമ്മെ നയിക്കുന്നതാണ് നവരാത്രി ഉത്സവമെന്നു കേരളാശ്രമം ചെയർമാൻ ഡോ.ബേലാ മനോജ് പറഞ്ഞു. ഇന്ത്യയിൽ 55 കേന്ദ്രങ്ങളിൽ AOL ഇക്കുറി നടത്തുന്ന നവരാത്രി ഉത്സവം അടുത്ത വർഷം ബഹറിനിലും നടത്തുമെന്ന് കേരളാശ്രമം വൈസ് ചെയർമാൻ ശ്രീലാൽ മുരളി അറിയിച്ചു. സ്ത്രീശക്തിയും സ്നേഹവും കാരുണ്യവുമാണ് നവരാത്രിയിൽആഘോഷിക്കപ്പെടുന്നതെ ന്നു അദ്ദേഹം പറഞ്ഞു. തിന്മയിൽ നിന്നു നന്മയിലേക്ക് നമ്മെ നയിക്കുന്നതാണ് നവരാത്രിആഘോഷമെന്നു പാങ്ങോട് കൗണ്സിലർ പദ്മലേഖ അഭിപ്രായപ്പെട്ടു. അധ്യാപകരെ കുട്ടികൾ പോലീസ് സ്റ്റേഷനിൽ കയറ്റുന്ന രീതിയിലേക്ക് കേരളീയ സംസ്കാരം അധഃപ്പതിച്ചു പോയതായി ശാസ്തമംഗലം കൗണ്സിലർ മധുസൂധൻ നായർ പരിതപിച്ചു.’ഗുരുവന്ദനം പാടില്ലെന്ന് പറയുന്നവരുടെ നാടായി കേരളം മാറി.മൂന്നു ‘പ്ര’കളായിരുന്നു പണ്ട് കേരളീയ ജീവിതത്തിന്റെ അടിസ്‌ഥാനം.പ്രഭാതം പ്രകാശം,പ്രകൃതി,ഇതാണ് ആ മൂന്ന് ‘ നമ്മിലെ കലാവാസനകളെ ഉത്തേജിപ്പിക്കുന്നതാണ് നവരാത്രിയെന്നു AOL സീനിയർ അധ്യാപകൻ കരകുളം ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ഗുരുജിയുടെ നവരാത്രി സന്ദേശം AOL സീനിയർ അധ്യാപകൻ നിരൂപ് വാസുദേവൻ വായിച്ചു. തുടർന്ന് കണ്ണിനും കാതിനും ഇമ്പമേകിയ കലാപരിപാടികൾ നടന്നു.






