പ്രത്യേക ലേഖകൻ
htpp: // kowdiarnews.com.

തിരുവനന്തപുരം;
സാഹിത്യം ഇല്ലെങ്കിൽ ഭാഷ മൃതമാണെന്നു ഡോ. ജോർജ്ജ്‌ ഓണക്കൂർ കുട്ടികളെ ഓർമ്മിപ്പിച്ചു.വിദ്യാഭ്യാസ വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയാകാൻ കഴിയാത്ത ദുഃഖം താൻ തീർക്കുന്നത് കുട്ടികളുമായി സംവദിച്ചാണെന്നു ഓണക്കൂർ പറഞ്ഞു. ‘ മാതൃഭാഷയിലൂടെയേ മൗലികചിന്തകൾ ഉണരൂ…മലയാളത്തിലല്ലാതെ ഇംഗ്ലീഷിൽ ആരെങ്കിലും സ്വപ്നം കാണുമോ!? ‘, അദ്ദേഹം കുട്ടികളോട് ചോദിച്ചു.
‘ സാഹിത്യമാണ് ഭാഷയുടെ സൗന്ദര്യവും ഓജസും.’ കുട്ടിക്കാലത്തേ എഴുത്ത് തുടങ്ങിയവർ അതുപേക്ഷിക്കരുതെന്നു അദ്ദേഹം കുട്ടി എഴുത്തുകാരെ ഓർമ്മിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഇൻസ്‌സ്റ്റിറ്റ്യുട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം ഇന്ന് സമാപിക്കും.

error: Content is protected !!