ശാസ്തമാഗലം; ഡോ വി.ശ്രീകുമാർ രചിച്ച ‘ഫാം ജേർണലിസം ഇന്നലെ, ഇന്ന്, നാളെ’ കൃഷി മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.ആർ.എസ്.ബാബുവിൻ്റെ അധ്യക്ഷതയിൽ മുൻ ചീഫ് ടൗൺ പ്ലാനർ പ്രശാന്ത് ഹെലി പുസ്തകം ഏറ്റുവാങ്ങി.സുരേഷ് മുതുകുളം പുസ്തകം അവതരിപ്പിച്ചു. രാജ്യാന്തര മാധ്യമമേള സെപ്റ്റംബർ 30,ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് രാജ്യാന്തര മാധ്യമമേള സംഘടിപ്പിക്കുമെന്ന് മീഡിയ അക്കാദമി ആർ.എസ് ബാബു.ലോകോത്തര മാധ്യമം അറിയിച്ചു. പ്രവർത്തകർ മേളയിൽ പങ്കെടുക്കും.ആഫ്രിക്കയിൽ നിന്നുള്ള മറിയ മോഡറേറ്റാണ് മേളയിലെ മുഖ്യാതിഥി. ഇൻഡ്യയിൽ നിന്ന് കിരൺ താപ്പർ, സാഹിതിയ ഘോഷ്, രതീഷ് കുമാർ, ഡോ.പി.കെ രാജശേഖരൻ, ഇന്ദുഗോപൻ, കെ.ആർ മീര, കെ.രേഖ,തുടങ്ങിയവർ പങ്കെടുക്കും.മീഡിയ ഫോർ പീസ്,മീഡിയ ഫോർ ട്രൂത്ത് എന്നിവരും .മുദ്രാവാക്യങ്ങൾ മേള ഉയർത്തും. ‘കേരള റിയൽ സ്റ്റോറി’ സെമിനാറിൽ കേരളം എങ്ങിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന് ചർച്ചചെയ്യും.ഫോട്ടോ എക്സിബിഷനും ഉണ്ടാകും.ഗാസയിൽ രക്തസാക്ഷികളായ 250 മാധ്യമപ്രവർത്തകർക്ക് മേള സ്മരണാഞ്ജലി അർപ്പിക്കും. ‘പതിനെണ്ണായിരം കുഞ്ഞുങ്ങളെയാണ് ഗാസയിൽ ഇസ്രായേലി സേന എന്തിന് കൊന്നൊടുക്കിയത്. ഈ പുറംലോകത്തെ അറിയിച്ചതിനാണ് 29 മാധ്യമങ്ങളിൽ നിന്നുള്ള പ്രവർത്തകരെ സേന വധിച്ചത്.’ ‘ഒരുകാലത്തു കർഷക ആത്മഹത്യയുടെ നാടായിരുന്നു കേരളവും.എന്നാൽ മറിവന്ന ഭരണകൂടങ്ങൾ ഇതിനറുതി വരുത്തി.റൂറൽ റിപ്പോർട്ടിംഗിൽ പി.സായിനാഥിനെപ്പോലുള്ളവരുടെ സംഭാവന എടുത്തുപറയേണ്ടതാണ്. ‘ചടങ്ങിൽ സുരേഷ് വെള്ളിമംഗലം,അഭിജിത്ത്.ബി, അരുൺ എസ്.എസ് എന്നിവർ സംസാരിച്ചു.