കൊണ്ഫെറൻസിങ് അല്ല കാർഷിക വികസനം:കൃഷി മന്ത്രി
പ്രത്യേക ലേഖകൻ
(http//:kowdiarnews.com)
ശാസ്തമംഗലം:മന്ത്രിയുടെ സാന്നിധ്യത്തിൽ കാർഷിക വിദഗ്ദ്ധർ ഒത്തുചേർന്നു ചർച്ച ചെയ്തു പിരിയുന്നതല്ല കാർഷിക വകസനമെന്നു കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.കാർഷിക ഡയറക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ അല്ല കൃഷികാര്യങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും കൃഷിക്കളങ്ങളിൽ കർഷകർക്കൊപ്പമാണെന്നും കർഷകൻ കൂടിയായ മന്ത്രി ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 30,ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ളുടെ രചിച്ച ‘ഫാo ജേർണലിസം ഇന്നലെ ,ഇന്ന്,നാളെ’ എന്ന ഗ്രന്ഥവും മന്ത്രി പ്രകാശിപ്പിച്ചു.
രോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മലയാളപത്രങ്ങളും അതേക്കുറിച്ചു ചർച്ചചെയ്യുന്നില്ല. പത്രങ്ങളുടെ ഒന്നാം പേജിൽ മിക്കപ്പോഴും യുദ്ധവാർത്തകളാകും.ഭക്ഷണത്തിനു വേണ്ടിയുള്ള മുറവിളി ഓരോ യുദ്ധത്തിന്റെയും പിന്നിലുണ്ട്.പത്രക്കാർക്കും വായനക്കാർക്കും അതൊന്നും അറിയേണ്ട.ഇന്ത്യ എത്ര പാകിസ്‌ഥാനികളെ കൊന്നു എന്നറിയാനായിരുന്നു ഇൻഡോ- പാക്ക് യുദ്ധകാലത്ത് വായനക്കാർക്കു താല്പര്യം.അതറിയിക്കുവാൻ പത്രക്കാർക്കും താൽപ്പര്യം.എത്ര ബോംബിട്ടു എന്നു ചർച്ചചെയ്യുന്നവർ ഇത്ര കുഞ്ഞുങ്ങൾ പട്ടിണിയിലായി എന്നറിയിക്കുന്നില്ല.
‘വിയറ്റ്‌നാം യുദ്ധത്തിൽ യഥാർഥത്തിൽ അമേരിക്ക തോറ്റത് അമേരിക്കൻ പത്രങ്ങളുടെ ഒന്നാം പേജിലായിരുന്നു.അമേരിക്കയ്ക്കെതിരെ വലിയ യുദ്ധവിരുദ്ധ പ്രവർത്തനമാണ് അന്നു അവിടുത്തെ പത്രങ്ങൾ നടത്തിയത്.
മലയാളി സമൂഹം ഇന്ന് പാടെ മാറിപ്പോയതായി മന്ത്രി പി.പ്രസാദ് ചൂണ്ടിക്കാട്ടി. 90 പിന്നിടുന്ന ഡോ.എം. ലീലാവതിയെപ്പോലും ഇവിടുത്തെ ഫാസിസ്റ്റ് പ്രതിലോമ ശക്തികൾ വെറുതേ വിടുന്നില്ല.ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും ജീവിച്ചിരുന്ന മണ്ണിലാണ് ഈ ദുരന്തം അരങ്ങേറുന്നത്. എൻ.വിയുടെ വിയറ്റ്‌നാം വിരുദ്ധ കവിതകൾ ജനങ്ങൾ ചൊല്ലിനടന്നിരുന്ന നാട്. ആഫ്രിക്കയിലെ കറുത്തമനുഷ്യർക്ക് വേണ്ടി ‘ ഫ്രീ ഫ്രീ മണ്ടേല..’ എന്നും നാം ഒരിക്കൽ ഏറ്റുപാടി.എന്നാൽ ഇന്നോ? പാലസ്‌തീനിനു വേണ്ടി ശബ്ദിക്കുന്നവരെ വേട്ടയാടുന്ന നാടായി കേരളം മാറിക്കഴിഞ്ഞു.സത്യം പറഞ്ഞാൽ കൈകാര്യം ചെയ്യുമെന്നാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ഭീഷണി.
ജൈവകൃഷിയും മറ്റും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മികച്ച ഭക്ഷണത്തിന്റെ സംസ്കാരം ഉയർത്തിക്കാട്ടിവരാണ് നമ്മുടെ ഫാം ജേർണലിസ്റ്റുകൾ.രാസവള വ്യവസായം യുദ്ധത്തിന് കൂട്ടുനിൽക്കുന്നവരാണെന്നു അവർ തിരിച്ചറിഞ്ഞിരുന്നു.DDT തുടങ്ങിയ രാസപദാർഥങ്ങൾ യുദ്ധത്തിനായാണ് കണ്ടുപിടിക്കപ്പെട്ടതെന്നു മന്ത്രി വെളിപ്പെടുത്തി.
