തിരുവനന്തപുരം: 33വേദികളിൽ നൂറിലറെ കലാകാരന്മാർ വിസ്മയം വിരിയിക്കുന്ന ഉത്സവ സന്ധ്യ പൊട്ടിവിരിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജൻ തന്റെ നാട്ടുകാരോട് നടത്തിയ ആത്‍മഭാഷണത്തിന്റെ അകമ്പടിയോടെ. ഇടതു സർക്കാറിന്റെ ഏതു വികസനപ്രവർത്തനത്തെയും പ്രതിക്കൂട്ടിലാക്കുന്നഒരു ലോബി കേരളത്തിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി സൂചിപ്പിച്ചു.എണ്ണമറ്റ വികസന പ്രവർത്തങ്ങളാണ് കഴിഞ്ഞ ഒൻപതു വർഷങ്ങളായി കേരളത്തിൽ നടന്നത്.ജനങ്ങൾക്ക് അക്കാര്യങ്ങൾ നന്നായി അറിയാം.എന്നാൽ അസൂയാലുക്കളായ ഒരു ന്യൂനപക്ഷം സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ഏതെങ്കിലും രീതിയിൽ തകർക്കാനായി വ്യാജ കഥകൾ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്,സംസ്ഥാനത്തെ പ്രധാന സർക്കാർ ഉദ്യോഗസ്ഥരും,മന്ത്രിമാർ,ജനനേതാക്കൾ എന്നിവരും സന്നിഹിതരായിരുന്ന പ്രൗഡ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.