ജീഹരി നീലഗിരി വർഷങ്ങളായി നമ്മൾ പരിചയക്കാരാണ്

ഒരെഴുത്തുകാരൻ എന്ന നിലയിൽ എനിക്കങ്ങയോട് ബഹുമാനവുമുണ്ട് . ഏകദേശം രണ്ടു വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് രാജ്യാന്തരച്ചചിത്രമേള നടക്കുമ്പോൾ ആപരിപാടിയുടെ വാർത്താശേഖരിക്കാൻ മാത്രം പ്രവേശനാനുമതിക്കായി ഞാൻ മീഡിയ ഫേസ് കേരളയുടെ ലെറ്റർ ഹെഡ്‌ഡിൽ അനുവാദപത്രം എഴുതിത്തന്നത് ശരിയാണ് .
ഒപ്പം ഞങ്ങളുടെ ലോഗോ വെച്ച ഐ ഡി കാർഡും പ്രസ്തുത ആവശ്യത്തിന് മാത്രമായി തന്നിരുന്നു.
എന്നാൽ താങ്കൾ ആ അവസരം ഇപ്പോഴും തുടരുന്നതായാണ് തിരുവനന്തപുരത്തുള്ള ചില മാധ്യമക്കാരിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് .
ഇത് ശരിയല്ല .ഞാൻ നിങ്ങളി ഔദ്യോഗികമായി റിപ്പോർട്ടറായ നിയോഗിച്ചിട്ടില്ല .
പരസ്പ്പരം ഉള്ള വിശ്വാസംകൊണ്ട് താങ്കൾ തരുന്ന വാർത്തകൾ ഞാൻ കൊടുത്തിട്ടുമുണ്ട്. പല പരിപാടി നടക്കുന്നിടങ്ങളിലെല്ലാംഎന്റെ അറിവോ അനുവാദമോ ഇല്ലാതെ മീഡിയാഫ്എസ് കേരളയുടെ പ്രതിനിധിയായി താങ്കൾ കടന്നു ചെല്ലുകയും നിസ്സാരകാര്യങ്ങൾക്ക് താങ്കൾ അവിടെ പ്രശ്‌നക്കാരനായി മാറുകയാണുണ്ടായത് ,
തിരുവനന്തപുരത്തെ ചില മാധ്യമ പ്രവർത്തകരിൽ നിന്നും എനിക്ക് ഇന്ന് മനസ്സിലാക്കാൻ കഴിഞ്ഞു ,ഈ നിലയിൽ ദയവുചെയ്ത് ഇനി മേലിൽ മീഡിയ ഫെസ് കേരളയുടെ പ്രതിനിധി എന്നപേരിൽ താങ്കൾ ആരുമായും ബന്ധപ്പെടരുത് .ഇനിമേലിൽ താങ്കളുടെ വാർത്തകൾ മീഡിയ ഫേസ് കേരളം ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതുമല്ല .
താങ്കളുടെ കൈവശമുള്ള നെയിം ടാഗും നേരത്തെ ഞാൻ തന്ന ലെറ്റർപാഡും ഇനിയും ദുരുപയോഗം ചെയ്യരുത് .
ഒരാഴ്ച്ചക്കകം ഇതെല്ലാ എനിക്ക് തിരിച്ചേൽപ്പിക്കണമെന്നും വിനയപൂർവ്വം ആവശ്യപ്പെടുന്നു .താങ്കൾ അത് സ്വീകരിക്കാത്തപക്ഷം മറ്റു നിയമനടപടികൾക്കായി എനിയ്ക്ക് നീങ്ങേണ്ടതായി വരും .
-ദിവാകരൻ ചോമ്പാല ( മീഡിയ ഫേസ് കേരള ) 9895745432

error: Content is protected !!