തിരുവനന്തപുരം : ലോക സാന്ത്വന പരിചരണദിനം രാജേശ്വരി ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു.ഫൗണ്ടേഷന്റെ സാന്ത്വനപരിചരണ വിഭാഗം വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
രാവിലെ, പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് കൊട്ടാരം വരെ നാനൂ റിൽപരം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പങ്കെടുത്ത പാലിയേറ്റീവ് റൺ സുരേഷ് സാം ഗോപി ഫ്ലാഗ് ഓഫ് ചെയ്‌തു. അഞ്ചു വട്ടം അയൺ മാൻ ടൈറ്റിൽ നേടിയ ട്രയാത്ത്‌ലറ്റാണിദ്ദേഹം.
രാവിലെ വെള്ളയമ്പലത്തെ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വിദ്യാഭ്യാസ സെമിനാർ.
ഡോക്ടർ അച്ചുത് ശങ്കറും ഡോക്ടർ സി വി പ്രശാന്തും പുതുതലമുറയോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്തു.
വൈകുന്നേരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ഫുഡ് ഫെസ്റ്റ് : ‘ ഫുഡ് ഫോർ സോൾ ‘. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു. സുരേഷ്‌കുമാർ (സിനിമാ നിർമ്മാതവ്),
ഡോക്ടർ അനോജ് എസ്. (ഡിസ്ട്രിക്ട് മാനേജർ,
ആരോഗ്യകേരളം) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
തുടർന്ന് ശ്രീ പദ്മകുമാർ, ശ്രീ ആദിത്യ, ശ്രീ ദേവ് എന്നിവർ നയിക്കുന്ന ഗസൽ രാവ് ഉണ്ടായിരുന്
ശ്യാംകുമാർ
പ്രസിഡന്റ്
എം ആർ മനോജ്
സെക്രട്ടറി
9447558222