ഷൈലജ ജ്വാല
ഷൂ നക്കാൻ തയ്യാറല്ലാത്ത ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. ഫലം സുപ്രീം കോടതിക്കുള്ളിൽ ഉന്നത പദവിക്ക് നേരെ ചെരിപ്പേറ്. ” It Won’t Affect Me” – ഇതായിരുന്നു ഇദ്ദേഹത്തിൻറെ മറുപടി.
1956 ൽ ഡോ. ബി.ആർ. അംബേദ്കർക്കൊപ്പം ബുദ്ധമതം സ്വീകരിച്ച, മുൻ കേരള ഗവർണർ ആർ എസ് ഗവായിയുടെ മകൻ ഇന്ത്യയുടെ 52മത് ചീഫ് ജസ്റ്റിസ് ഭൂഷൻ രാമകൃഷ്ണ ഗവായ്.
അംബേദ്കറൈറ്റ് മൂവ്മെന്റിന്റെ ഭാഗമായ കുടുംബവും തലമുറയായി ബുദ്ധമതം സ്വീകരിച്ച ദളിത് പശ്ചാത്തലവും ചേരുന്ന സാമൂഹ്യ യാഥാർത്ഥ്യ ഭൂമിക നൽകിയ രാഷ്ട്രീയ വ്യക്തത കഴിയാവുന്ന ഇടങ്ങളിൽ ഒക്കെ വിധികളായും പ്രതികരണങ്ങളായും പ്രകടിപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹം. പല വിവാദ വിധികളുടെയും ഭാഗമായിരുന്നു അദ്ദേഹം.
കഴിഞ്ഞമാസം കോടതിയിൽ വന്ന ഒരു കേസിൽ അദ്ദേഹം നടത്തിയ ഒരു പരാമർശത്തിൻ്റെ മറുപടിയാണ് ഇന്ന് ഒരു സനാതനി കോടതിക്കുള്ളിൽ അദ്ദേഹത്തിന് നേരെ ചെരിപ്പെറിയാൻ കാരണം. ഒരു ക്ഷേത്രത്തിൽ വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടത്തിയ പരാമർശമാണ് സനാതനികളെ പ്രകോപിപ്പിച്ചത്.
“നിങ്ങൾ പോയി ദേവനോട് തന്നെ എന്തെങ്കിലും പരിഹാരം ചെയ്യാൻ ആവശ്യപ്പെടൂ. നിങ്ങൾ ഭഗവാൻ വിഷ്ണുവിന്റെ ശക്തനായ ഭക്തനാണെന്ന്അവകാശപ്പെടുന്നുണ്ടല്ലോ.അങ്ങനെയെങ്കിൽ പോയി പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക” എന്ന് അദ്ദേഹം ഹർജിക്കാരനോട് പറഞ്ഞു. പരിവാരങ്ങൾ പ്രശ്നം വഷളാക്കിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ ” എല്ലാ മതങ്ങളെയും താൻ ബഹുമാനിക്കുന്നു” വെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.
ഈ പദവിയിൽ എത്തുന്ന രണ്ടാമത് ദളിത് പൗരനാണ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായ രാമകൃഷ്ണ ഗവായ്. ബുദ്ധമത സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. മലയാളിയായ ആദ്യ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് ഇന്ത്യയിലെ ആദ്യ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ചീഫ് ജസ്റ്റിസും ( 2007 – 2010). 15 വർഷങ്ങൾക്ക് ശേഷം രണ്ടാമത് വന്ന ആളാണ് ജസ്റ്റിസ് രാമകൃഷ്ണ ഗവായ്. ആറുമാസത്തേക്ക് മാത്രം പദവി ലഭിച്ച അദ്ദേഹം നവംബർ 23ന് വിരമിക്കും.
അർഹതപ്പെട്ട ഏതെങ്കിലും പദവികളിലേക്കും അംഗീകാരങ്ങളിലേക്കും കഠിനാധ്വാനം കൊണ്ട് അവസരം ലഭിക്കുന്ന മനുഷ്യർക്ക് നേരെ എന്ത് നീചപ്രവർത്തിയും അനാദരവും കാണിക്കാം എന്നുള്ള ആർഎസ്എസ് – ഹിന്ദു – സനാതനികളുടെ ധിക്കാരവും ധാർഷ്ടവും രാജ്യത്ത് ഫാഷിസ്റ്റ് ഭരണകൂട നിർമ്മിതിയുടെ അലകും പിടിയും ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്…