സാഹിത്യം. പ്രത്യേക ലേഖകൻ

തിരുവനന്തപുരം: അന്യരായി വളർന്നുവരുന്ന വേരുകളില്ലാത്ത തലമുറയാണ് ഇന്നത്തേതെന്നു കവി പ്രഭാവർമ്മ അഭിപ്രായപ്പെട്ടു.പൂക്കളും പൂനിലാവും കാണാത്ത അവർ ഇന്ന് പഠി ക്കാനുള്ള യന്ത്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. നിലാവ് കാണണമെന്ന് കുട്ടി ആവശ്യപ്പെട്ടാൽ പോയിരുന്നു പഠിക്കാൻ രക്ഷിതാവ് പറയും. കുഞ്ഞുങ്ങൾക്ക് ‘ജാക്ക് ആൻഡ് ജിൽ’അറിയാം എന്നാൽ കരുതലിന്റെ സ്വരമുള്ള പച്ചമലയാളം പാട്ടുകൾ അറിയില്ല.പൊതുവിദ്യാഭ്യാസവകുപ്പും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ടും കനകക്കുന്നിൽ സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു കവി. കുട്ടികളിലെ പ്രകൃതിസ്നേഹമാണ് പിന്നീട് സഹജീവികളോട്ടുള്ള സ്നേഹമായി മാറുന്നത്.എന്നാൽ, ഫ്‌ളാറ്റിൽ സ്വന്തം അയൽകാരൻ ആരാണെന്നറിയാത്ത ഒരു തലമുറയാണ് ഇന്ന് വളർന്നുവരുന്നതെന്നു കവി പറഞ്ഞു. ‘ മിക്കിമൗസിനൊപ്പം ഐതിഹ്യമാലയും കുഞ്ഞുങ്ങൾ പഠിക്കണം.ഓർക്കിഡും ആന്തൂറിയവും മാത്രംകണ്ടിട്ടുള്ള അവരെ ചെമ്പരത്തിയും പാരിജാതവും കാട്ടിക്കൊടു ക്കണം. ‘മൂൺ ഷൈൻസ്‌ ഇൻ ദി സ്കൈ’ എന്നു പാടുന്ന കുട്ടി ‘ അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്? ‘,എന്നും പാടണം.’

സാഹിത്യം

error: Content is protected !!