സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ

നിത്യശാന്ത്യ പൂകിയ സ്വാമിനി കൃഷ്ണമയി രാധാദേവിക്ക് ആദരാഞ്ജലികൾ. 1997-ൽ പാലക്കാട് വണ്ടിത്താവളം മഹസ്വി തഥാതൻ്റെ ആശ്രമത്തിൽ വച്ചാണ് ആദ്യമായി കാണുന്നത്. ഒരേ ഞെട്ടിലെ ഇരു തുളസിക്കതിരുകൾ പോലെ ശാന്തരും സൗമ്യരുമായ രണ്ടമ്മമാർ:രാധമ്മയും ഇന്ദിരാമ്മയും. ഗുരു നിത്യചൈതന്യയതിയുടെ പ്രഥമ സന്യാസശിഷ്യർ എന്ന് ആശ്രമത്തിലുള്ളവർ പറഞ്ഞു തന്നപ്പോൾ ആദരവോടെ നമസ്കരിച്ചത് അതിലും ആദരവോടെ സ്വീകരിച്ചത് മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നീട് ഒന്നുരണ്ടു വട്ടം വർക്കല ഗുരുകുലത്തിൽ വച്ച് കാണാൻ സാധിച്ചു. വർഷങ്ങൾക്കു ശേഷം എറണാകുളത്തു വച്ചാണ് പിന്നീട് രാധമ്മയെ കണ്ടത്. ഇന്ദിരാമ്മ സമാധി ആയത് അപ്പോഴാണ് അറിഞ്ഞത്. കൂനമ്മാവിൽ നിന്നും എറണാകുളം വരെ അമ്മയുമായി ഒന്നിച്ച് അങ്ങോട്ടും തിരിച്ചും യാത്ര ചെയ്തു. പന്മനയിലെ സ്വാമിയാണ് എന്നറിഞ്ഞ് വളരെ സന്തോഷം പ്രകടിപ്പിച്ചു. അന്ന് ആ യാത്രയ്ക്ക് അവസരമൊരുക്കിയത് പ്രിയമിത്രം ജയരാജ് ഭാരതിയാണ്. കഴിഞ്ഞ വർഷം ജയരാജ് ഭാരതിയോടൊപ്പം പറവൂർ പോയി അമ്മയെ സന്ദർശിക്കുവാനും ഭാഗ്യമുണ്ടായി.ഒരുഇളംതൈത്തെന്നൽപോലെ മസൃണമായ അമ്മയുടെ സാന്നിദ്ധ്യം ഓർത്തെടുക്കുമ്പോൾ മനസ്സിലൊരു നറുനിലാവുദിക്കുന്ന ദിവ്യാനുഭൂതി. അമ്മയുടെ പാവന സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ ” ഓം നമഃ ശിവായ”.🙏

error: Content is protected !!