തിരുവല്ലം ഭാസി

സരിത നായർ…

മാധ്യമങ്ങളുടെ വിശപ്പടക്കിയ ‘ന്യുസ് ബോംബ്’ !
നടക്കാതെ പോയ സോളാർ ബിസിനസ്സിലൂടെ കോടികൾ അമ്മാനമാടിയ വ്യവസായി… അങ്ങനെ പലതും.

ഇന്നവർ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും പലരുടെയും മുന്നിൽ കൈ നീട്ടുന്ന ഞെട്ടിക്കുന്ന വിവരം ഞാനറിയുന്നത് അടുത്ത ദിവസം തിരുവനന്തപുരത്തെ ഒരു സുഹൃത്തിൽ നിന്നാണ്.
സുഹൃത്തിന്റെ ഫോൺ ഇപ്രകാരം ആയിരുന്നു ;
👇🏻
‘ ചേട്ടാ ഒരായിരം രൂപ അടിയന്തിരമായി നൽകാമോ..? ‘

“നിനക്ക് എന്താ ഇപ്പോൾ ആയിരം രൂപയുടെ അത്യാവശ്യം?’

‘എനിക്കല്ല ചേട്ടാ.. എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ്.. ആ സുഹൃത്തിനെ അറിയാനുള്ള എന്റെ തുടർചോദ്യങ്ങളാണ് സരിത നായരിൽ എത്തുന്നത്.അവരുടെ അവസ്ഥ വളരെ ദയനീയമാണെന്നു അവൻ വിശദീകരിച്ചു.. ഉടനെ ഞാൻ ആയിരം അവന്റെ ഗൂഗിൾ അക്കൗണ്ട്‌ലേക്ക് അയച്ചു.. പത്തു മിനിറ്റിനുള്ളിൽ ആ തുക സരിതക്ക് അയച്ചതിന്റെ സ്ക്രീൻ ഷോട്ട് എനിക്കയച്ചു തന്നു.
😔
എത്ര പെട്ടെന്നാണ് ഒരാൾ നിലംപതിക്കുന്നത്.1
ഇത്രയും ഇവിടെ കുറിച്ചത്,
കേരളത്തിലെ ചാനൽ – പത്ര ഉടമകൾ സരിതയുടെ ചികിത്സ ചിലവിനെങ്കിലും അടിയന്തിരമായ സാമ്പത്തിക സഹായം എത്തിക്കണം എന്ന് പറയാനാണ്..
കാരണം,
കുറേ നാൾ നിങ്ങളോടിയത് അവരുടെ ശരീരത്തിലൂടെയായിരുന്നു..

രാഷ്ട്രീയകാരോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.

error: Content is protected !!