ജി.ഹരി നീലഗിരി

ശബരിമല: സത്യത്തിന്റെ മുഖം സ്വർണപ്പാത്രം കൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്ന ഉപനിഷദ് വചനത്തിന്റെ വിളംബര ഘോഷമാണ് ശബരിമലയിൽ തങ്കസൂര്യോദയമായി ഇന്നു പൊട്ടിവിരിഞ്ഞിരിക്കുന്നത് ! ‘കവർച്ച മുതൽ’ ഒരിക്കലും നിലനിക്കില്ല എന്ന സനാതന സത്യമാണ് സ്വർണ്ണക്കേസ്സിലൂടെ പമ്പാതീർത്ഥം പോലെ തെളിയുന്നത്.!! പൊന്നമ്പലമേട്ടിൽ അടിഞ്ഞുകിടന്നിരുന്ന അസത്യത്തിന്റെ മാലിന്യങ്ങൾ ഇതുവഴി റീസൈക്ലിങ് ബിന്നുകളിലേക്ക് നീക്കംചെയ്യപ്പെട്ടു.

കവർച്ചമുതൽ’

ശബരീശന്റെ തിരുനടയിൽ നിന്നു കേരളാപോലീസിന്റെ വിട്ടുവീഴ്ചയില്ലാത്ത നീതിനിർവ്വഹണ പാടവത്തിലൂടെ ചെമ്പിൽ പൊതിഞ്ഞ ‘കവർച്ചമുതൽ’ നീക്കം ചെയ്യപ്പെട്ടു. ‘കവർച്ചമുതൽ’ സ്വർണ്ണമല്ല വെറും ചെമ്പും പിത്തളയുമൊക്കെയാണെന്നു പറഞ്ഞു തട്ടിയൂരാൻ ശ്രമിച്ച ദേവസ്വം അടക്കിവാണിരുന്ന തസ്ക്കരവീരന്മാരെ ഭരണകൂടത്തെപോലും കൂസാതെ പൊക്കി ഇരുമ്പഴിക്കുള്ളിലിട്ട കേരളാ പൊലീസിലെ അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥർ ഇൻഡ്യൻ പോലീസിനുതന്നെ ഒരു മാതൃകയാണ്.👍ഇതുവഴി സഖാവ് പിണറായി വിജയൻ കയ്യാളുന്ന ആഭ്യന്തര വകുപ്പ് ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ്!👍

വിജയമല്ലികയെ പൊക്കണ്ടേ?

ശരിക്കും ഈ കേസിലെ ഒന്നാം പ്രതി വിജയ് മല്ലിക ആകേണ്ടതാണ്.ഭൂലോക fraud ആയ ഈ വി.മല്ലികയെ പിടികൂടി അയാൾക്ക് എവിടെനിന്നാണ് ഇത്രയും സ്വർണ്ണം ലഭിച്ചതെന്ന് കേരളാ കേരളാ ക്രൈം ബ്രാഞ്ച് അന്വേഷിക്കണം.

കളങ്കിതരായവരെ പടിക്കുപുറത്തുതന്നെ നിർത്തുന്ന മഹനീയ മാതൃക CPM ഈ കവർച്ചക്കേസിലും കാട്ടി.👍 കള്ളന്മാർക്കു പാർട്ടിയിൽ സ്ഥാനമില്ലെന്നു പാർട്ടിനേതൃത്വം ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്‌. ശബരിമല കവർച്ചക്കേസിലൂടെ പാർട്ടി അഗ്നിശുദ്ധി കൈവരിച്ചിരിക്കുകയാണ്‌ സ്വർണ്ണക്കവർച്ച തെളിയിച്ച ആഭ്യന്തര വകുപ്പിന്നെ സാധാരണക്കാർ മുതൽ ബുദ്ധിജീവികൾ വരെ ഇന്ന് അഭിനന്ദിക്കുകയാണ്.

കേരളാപോലീസിന് ശബരീശന്റെ തുരുനടയിൽ നിന്ന് ഒരു Big HANDS OF !
ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായിവിജയനും പാർട്ടിക്കും ലാൽസലാം!

കേസുമായി സഹകരിക്കുകയും കള്ളന്മാർക്ക് കൂട്ടു നിൽക്കുകയും ചെയ്യാത്ത ദേവസ്വo ബോർഡിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് നമോവാകം.!!

സ്വാമിയേ ശരണമയ്യപ്പാ…!!!🙏🏻

അയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ…!!!!🙏🏻

Leave a Reply

error: Content is protected !!