

വിനോദ് വൈശാഖി വേടന്റെ വരികൾ വേട്ടയാടുന്നവർക്കുള്ള മറുപടി കൂടിയാണ് .
ദ്രാവിഡ ഭാഷയുടെ പ്രകമ്പനമായി ഒരു പാട്ട്. ഭാഷയുടെ ഈ മുഴക്കത്തിന് അവാർഡ് നല്കിയ ജൂറിയെ അഭിനന്ദിക്കുന്നു!
‘ വിയർപ്പ് തുന്നിയിട്ട കുപ്പായം
അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം.
കിനാവ് കൊണ്ടുകെട്ടും കോട്ടാരം.
അതിൽ മന്ത്രി നമ്മൾ തന്നെ രാജാവു.
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമുക്ക്.
ഉച്ചിക്ക് കിറുക്കിൽ നീ ഉയരത്തിൽ പറക്ക്.
ചേരിൽ പൂത്താലും താമര കണക്ക്
ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമുക്ക്.
കഥന കഥയൊന്നും അറിയാത്ത കൂട്ടം.
കുരുങ്ങ് പെരിയാറിൻ അരുമകൾ അല്ലേ.
കാൽ തൊടും മണ്ണെല്ലാം മലിനം അല്ലേ.
അടയാളങ്ങൾ ഉടഞ്ഞവർ അല്ലേ..
ശ്വസിച്ചതെല്ലാം പുക പടലം അല്ലേ.
ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ.
കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ.’
ഗായകൻ: വേടൻ
വരികൾ: വേടൻ
സംഗീതം: സുഷിൻ ശ്യാം
ദ്രാവിഡമായ മനുഷ്യ ജീവിതം അതിലുണ്ട്! വൃത്തവും കോണും ചതുരവുമില്ലാത്ത മനുഷ്യരുടെ
ജീവിതമാണതിൽ !
