വി.കെ ശ്രീരാമൻ

ഈ കുറിപ്പ് ഒരു പരസ്യമാണ് സർ,
അതിനാൽ നിങ്ങളിത് കാര്യമാക്കേണ്ടതില്ല.
എന്നാൽ ഇതൊരു രഹസ്യവുമാണ് അതിനാൽ ശ്രദ്ധിക്കണം.
നമുക്കറിയില്ലല്ലോ എപ്പോളാണ് ജീവിതത്തിൻ്റെ താക്കോൽ വീണു പോവുകയെന്ന്.
എപ്പോളാണ് മറുലോകത്തിൻ്റെ താക്കോൽ കണ്ടുകിട്ടുകയെന്ന്.

🌥️

പക്ഷിക്ക്
ആകാശമെന്നപോലെ
എന്ന കഥ തോമസ് ജോസഫ് ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു;

‘ഒരു മനുഷ്യൻ നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി പ്ലാറ്റ്ഫോമിലെ
കൽബെഞ്ചിൽ നീണ്ടു നിവർന്നു കിടന്ന് തൻ്റെ പേരെന്തെന്ന് ആലോചിക്കാൻ തുടങ്ങി.’

ആ വാചകം വായിച്ച എൻ്റെ മുന്നിൽ ചെറിയ ശബ്ദത്തോടെ ഒരു താക്കോല് വന്നു വീണു.
ഞാനത് കുനിഞ്ഞെടുത്ത് തോമസ് ജോസഫിൻ്റെ ലോകം തുറന്നു.
മുന്നോട്ടെന്നോ പിന്നോട്ടെന്നോ താഴെയെന്നോ മേലെയെന്നോ ഗതികൾക്കു പേരില്ലാത്ത ആ ലോകത്തു വെച്ച് സെയ്ൽസ്മാൻ അയാളോട് ചോദിക്കുന്നതു കേട്ടു.
ചോദിക്കുന്നതു കണ്ടു എന്നെഴുതിയാലും തെറ്റില്ല.

‘ സുഹൃത്തേ , ഒരു പേര് വേണമെന്ന് എന്തിന് നിർബ്ബന്ധം പിടിക്കുന്നു?’

🌥️
തോമസ് ജോസഫെന്ന ഇന്ദ്രജാലക്കാരനായ കഥ പറച്ചിലുകാരനെ ഓർമ്മിക്കുകയാണ്
അത്ഭുതസമസ്യ എന്ന പുസ്തകത്തിൽ
സക്കറിയ തൊട്ടിരുപത്തഞ്ചുപേർ.
പുസ്തകം വായിച്ചടച്ചുവെക്കുമ്പോൾ പുതപ്പു വിൽപ്പനക്കാരൻ പ്രത്യക്ഷപ്പെടുന്നു.
അയാൾ വിളിച്ചു പറയുന്നുണ്ട്.
‘പുതപ്പു വേണോ പുതപ്പ്’

🕎
അത്ഭുത സമസ്യ
എഡിറ്റർ കെ .എൻ.ഷാജി
നിയോഗം ബുക്സ്.
📞 9447397768

🕎
പ്രിയപ്പെട്ട പുതപ്പു വിൽപ്പനക്കാരൻ
കൈരളി ബുക്സ്.
📞 9447263609

error: Content is protected !!