തിരുവനന്തപുരം:
മരുതംകുഴി കേരളാശ്രമത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സ്വാമി ചിദാകാശജിയുടെ മുഖ്യകാർമ്മികത്വത്തിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ രണ്ടു വരെ മഹായജ്ഞങ്ങൾ നടക്കും.22 തിങ്കളാഴ്ച്ച വൈകിട്ട് ആറിന് ഉത്സവം ആരംഭിക്കും. സ്വാമി ചിദ്സ്വരൂപാനന്ദജി യുടെ കാർമ്മികത്വത്തിൽ രുദ്രപൂജ നടക്കും.23 ചൊവ്വ മുതൽ 26 വെള്ളിവരെ എന്നും വൈകിട്ട് 6ന് ലളിതാസഹസ്രനാമ പാരായണം. 27 ശനി വൈകിട്ട് 5.30ന് നവരാത്രി ഹോമങ്ങളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം നടക്കും.
28 ഞായർ രാവിലെ 8ന് മഹാഗണപതി ഹോമം,മഹാസുബ്രഹ്മണ്യ ഹോമം,നവരാത്രി ഹോമം,വാസ്തുശാന്തി ഹോമം,പൂർണ്ണാഹൂതി, അന്നു വൈകിട്ട് 6ന് മഹാസുദർശന ഹോമം,മഹാലക്ഷ്മി ഹോമം.തുടർന്ന്, ശോഭാ അന്തർജനത്തി ന്റെ നൃത്ത സന്ധ്യ. 29 തിങ്കൾ രാവിലെ 8ന് രുദ്രപൂജ, മഹാരുദ്ര ഹോമം,പൂർണ്ണാഹൂതി. വൈകിട്ട് 6ന് ചണ്ഡീ കലശ സ്ഥാപനം,ചണ്ഡീ പാരായണം. 30 ചൊവ്വ രാവിലെ 7.30ന് ശ്രീ ചണ്ഡികാ ഹോമം.വൈകിട്ട് 6ന് സരസ്വതി പൂജ,പൂജവെയ്പ്പ്. ഒക്ടോബർ ഒന്നിനു രാവിലെ 8നും വൈകിട്ട് 6നും സരസ്വതീപൂജ.വൈകിട്ട് 6നു ലളിതാ സഹസ്രനാമ പാരായണം.ഒക്ടോബർ രണ്ടിന് രാവിലെ 7ന് സരസ്വതീ പൂജ,പൂജയെടുപ്പ്,വിദ്യാരംഭം. ലാളിതാംബികാ അന്തർജനത്തിന്റെ മകൾ ലളിതകുമാരി വിദ്യാരംഭം കുറിക്കും.