ശ്രീ ശ്രീ രവിശങ്കർ
മനസ്സ് എല്ലായ്പ്പോഴും മോഹിപ്പിക്കുകയും, അദ്ഭുതപ്പെടുകയും, മദിപ്പിക്കുകയും ചെയ്യുന്ന വിഷയങ്ങളുടെ പിന്നാലെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു!
ഒരിക്കൽ മനസ്സ് അവിടേക്ക് പോയാൽ മോഹം ശമിക്കുന്നതുവരെ അതവിടെത്തന്നെ നിൽക്കും.
മനസ്സിൻ്റെ മോഹം തുടർച്ചയായ ഒരുമരീചികയാണ്. അത് എല്ലായ്‌പ്പോഴും നമ്മിൽനിന്ന് അകലം സൃഷ്ടിച്ചു കൊണ്ടിരിക്കും ; അത് എപ്പോഴും എവിടെയെങ്കിലുമാണ് !
എപ്പോഴൊക്കെ ഭക്തിയുടെ ജ്വാല പ്രകാശിക്കുന്നുവോ, അപ്പോഴൊക്കെ ആഗ്രഹങ്ങൾ നിറഞ്ഞ മനസ്സ് ഒരു മെഴുകു പോലെ ഉരുകുകയായി…മനസ്സ് ഉരുകുന്നതിനനുസരിച്ച് ഭക്തിയുടെ ജ്വാല കൂടുതൽ ചൈതന്യവത്താകുന്നു!

