☺️പ്രിയ സുഹൃത്തേ,
താങ്കള്‍ അയച്ച രചന കിട്ടി.
അത് പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
സ്‌നേഹാദരങ്ങളോടെ,
സുഭാഷ് ചന്ദ്രൻ
പ്രിയ സുഭാഷ് ചന്ദ്രൻ,
പതിനാറായിരത്തിഎട്ടാം കത്തും കിട്ടി! അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നത് അസാന്ദർഭികമാകും!
വാരാന്ത്യത്തിൽ നിന്നേ തുടങ്ങിയതാണ് മോനൂസിന്റെ ഈ തിരസ്ക്കരണം… മനു ഷ്യന് ഒരാമുഖവും മറ്റും മറ്റും(കതിർവിളകൾ…സൂകരേതരം!!) പലകുറി വായിച്ചിട്ടുള്ള ഒന്നാംകിട എഴുത്തുകാരൻ ജി.ഹരി നീലഗിരിയെയാണ് മഹൻ ഇങ്ങിനെ ഒതുക്കുന്നതെന്നു ഓർക്കണം!!!
ശെടാ,ഒരു തല്പര കക്ഷി പോയാൽ ഒരു സ്ഥാപനം നന്നാകുമെന്ന് നാട്ടാരെപ്പോലെ ഞാനും കരുതി !
സാരമില്ല ! ഇത് ഭവാന്റെ കുറ്റമല്ല , കൽക്കീ കാലത്തിന്റെയാണ്! താൻ ഈ കെട്ടകാലത്തിന്റ്റെ വെറും ഇര…!
വിഷയം ശ്രീ .എം.പി വീരേന്ദ്രകുമാറിന്റ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്!!!
എന്റ്റെ കൊച്ചനേ,താൻ ജനിക്കുന്നതിനും മുൻപേ മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങിയവനാണ് ഞാൻ! ഇക്കാര്യം അറിയണമെങ്കിൽ സർവ്വശ്രീ.എം .ടി വാസുദേവൻ നായർ, കെ.കുഞ്ഞികൃഷ്ണൻ( കുഞ്ഞുണ്ണി മാഷ്,
ബാലകൃഷ്ണൻ മാങ്ങാട്, മഹാകവി പി. ഇവരുടെ ആത്മാക്കൾ…) എന്നീ പ്രമുഖവ്യക്ത്തിത്വങ്ങളോട് ആരാഞ്ഞാൽ മതി!!
തൽക്കാലം നിർത്തട്ടെ
എന്ന് , പ്രേമത്തോടെ ,
സ്വന്തം,
ജി.ഹരി നീലഗിരി
(ഒപ്പ്)
ഒപ്പിന് കുപ്പിയില്ല!!!


എന്തെടേ നീലഗിരി ഇതൊക്കെ..!