ജി.ഹരിനീലഗിരി
…പേരിനൊപ്പം ‘ശ്രീ’എന്നു ചേർത്താൽ ഗുരുത്വം ഇല്ലാതാകുമെന്നാണ് നാരായണ ഗുരു ഭക്തന്മാരായ ചില കമ്യൂണിസ്റ്റുകാരുടെ പക്ഷം. എന്നാൽ ‘ശ്രീ’ എന്ന വിശേഷണംകൊണ്ടു ഇല്ലാതാകുന്നതാണോ ഗുരുത്വം?
നാരായണ ഗുരു എന്നേ പറയാൻ പാടുള്ളൂ, ശ്രീനാരായണൻ, ഗുരുദേവൻ എന്നൊക്കെ പറയുന്നത് ജാതീയതയുടെയും അജ്ഞാനത്തിന്റെയും ലക്ഷണമാണ് എന്നൊക്കെയാണ് അവരുടെ ഭാഷ്യം.
ഭേദചിന്തയും രാഗദ്വേഷവും ഒഴിയാത്തതിനാലാണ് ‘ഉലകിതിലാനയിലന്ധരെന്നപോലെ’ ഇവർ ഇങ്ങിനെ അലയുന്നതെന്നു നമുക്ക് ചിന്തിച്ചാൽ വെളിവാകുന്നതേയുള്ളൂ!
ഭേദചിന്തയും രാഗദ്വേഷവും ഒഴിയാത്തവർ ഗുരു സാമൂഹിക പരിഷ്കർത്താവാണോ ബ്രഹ്മവിത്താണോ എന്നൊക്കെ തർക്കിച്ചുകൊണ്ടേയിരിക്കും…
‘ശ്രീനാരായണൻ’ എന്നും ‘ഗുരുദേവൻ’ എന്നും ‘ഗുരു’ എന്നുമൊക്കെ പറയുന്നത് ഒന്നു തന്നെ👍
‘ഗുരു’എന്നത് ഒരു വ്യക്തിയല്ല.
എന്നാൽ,’നാരായണൻ’ വ്യക്തിയാണ് .
ഞാൻ ഗുരുവിനെ കവിയായും സാമൂഹിക പരിഷ്കർത്താവായും അറിവിന്റെ മഹാവിസ്ഫോടനമായും ഒക്കെ കാണുമ്പോൾ മറ്റു ചിലർ അവരവരുടേതായ രീതിയിൽ കാണുന്നു…
എല്ലാവർക്കും ഗുരു പ്രയോജനകാരിയും പ്രിയങ്കരനുമാകുന്നു എന്നിടത്താണ് ഗുരുവിന്റെ മഹത്വം.ഗുരുവിന്റെ ദുഖവും അതുതന്നെ!
…നാട്ടിൽ മദ്യം ഉള്ള കാലത്തോളം കള്ളുകച്ചവടക്കാരൻ ഗുരുവിനു മുന്നിൽ പ്രാർത്ഥിച്ച ശേഷം ഷാപ്പു തുറക്കുന്നതിൽ നമുക്ക് തെറ്റു പറയാനാകില്ല..!😊
അപ്പോഴേങ്കിലും അദ്ദേഹം ഗുരുവിനെ സ്മരിക്കുന്നുണ്ടല്ലോ..!👍
‘ശ്രീ’എന്നു പേരിനൊപ്പം ചേർക്കുന്നത് ആൾദൈവപരിവേഷം സൃഷ്ടിക്കുമെന്നാണ് മുൻചൊന്ന നാരായണഗുരു ഭക്തൻമാരുടെ വീക്ഷണം.അങ്ങിനെ യെങ്കിൽ ‘ശ്രീബുദ്ധൻ’ ആൾദൈവമായിരുന്നോ?!
‘ആൾദൈവം’ എന്ന്, ബഹുജനസുഖാർഥo ജീവിക്കുന്ന എല്ലാ ഗുരുക്കന്മാരെയും അടച്ചാക്ഷേപിക്കും മുൻപ് വസ്തുതകൾ നേരിൽ കണ്ടു ബോധ്യപ്പെടുന്നത് നന്നായിരിക്കും..👍
നാരായണ ഗുരു പോലും തന്റെ അനേകം പൂവാടികളിൽ ഒന്നാണെന്നാണ് ഗുരു നിത്യചൈതന്യയതി ഒരിക്കൽ പറഞ്ഞത്..!
നാരായണ ഗുരുകുലക്കാരോട് എന്തു ചോദിച്ചാലും ‘ നരായണ ഗുരു, നടരാജ ഗുരു,നിത്യ ചൈതന്യ യതി’ എന്നതിനപ്പുറം ഒന്നും അവർ പറയില്ല.ശ്രീരാമകൃഷ്ണ മിഷൻകാർ ശ്രീരാമകൃഷ്ണൻ,ശാരദാദേവി,സ്വാമി വിവേകാനന്ദൻ എന്നതിനപ്പുറവും!☺️, ‘ ഗുരു നിത്യചൈതന്യ യതിയുടെ അധ്യാപകനും മിത്രവും കൂടിയായിരുന്ന പ്രൊഫ.എസ്.ഗുപ്തൻ നായർ ഒരിക്കൽ എന്നോട് പറഞ്ഞു.
‘അമ്മയ്ക്ക് കെട്ടിപ്പിടുത്തം മാത്രമേയുള്ളൂ,ഗുരുജിക്കു നല്ലൊരു package ഉണ്ട്.അതദ്ദേഹം നന്നായി market ചെയ്യുന്നുമുണ്ട്.എത്ര അച്ചായൻ പയ്യന്മാരാണെന്നോ ഈ Art of living ചെയ്തു രക്ഷപ്പെട്ടിട്ടുള്ളത്?!’,കടുത്ത (വ്യാജ!) ആൾദൈവ വിരോധിയായ എഴുത്തുകാരൻ സക്കറിയ ഒരിക്കൽ എന്നോട് പറഞ്ഞു.
CPM ലെ ഇന്നത്തെ പല പ്രമുഖ നേതാക്കളും സുദർശന ക്രിയ ചെയ്തിട്ടുള്ളവരാണ്…
കമ്യൂണിസത്തിന്റെ സാഫല്യത്തിനാണ് ആധ്യാത്മികത. മാർക്സിനെപ്പോലെ ഒരു കമ്യൂണിസ്റ്റായിരുന്നു ഗുരുദേവനും.
ധ്യാനവും പ്രണായാമവുമൊന്നും കമ്യൂണിസത്തിനു വിരുദ്ധമല്ല.മറിച്ചു്, അവ പരസ്പരപൂരകങ്ങളത്രേ.!
മദ്വചനങ്ങൾക്ക് പലപ്പോഴും മാർദവമുണ്ടാകില്ല,ഉദ്ദേശ ശുദ്ധിയാൽ മാപ്പുനല്കുകയും വേണ്ടാ..💞🙏
