വിജയകൃഷ്ണൻ

തൈക്കാട് ; തന്റെ കൈനോക്കി ഒരിക്കൽ പി.ജെആന്റണി നടത്തിയ പ്രവചനമാണ് വിജയകൃഷ്ണൻ പി.ജെ ശതാബ്ദിവേളയിൽ പങ്കുവെച്ചത്.അതിഥിയുടെ ഷൂട്ടിങ്ങിനിടെ, ബ്രേക്കിൽ വിജയകൃഷ്ണൻ പി.ജിയുടെ സമീപംചെന്നു.കുശലപ്രശ്‌നത്തിടെ പി .ജെ വിജയകൃഷ്ണനോട് കൈനീട്ടാൻ ആവശ്യപ്പെട്ടു.കൈനോക്കി പി .ജെ പ്രവചിച്ചു ; ‘ മലവെള്ളം പോലെ പണം വരുന്ന കൈയ്യാണിത്.!!’ അപ്പോൾ സന്തോഷിച്ചെങ്കിലും പിന്നീട് ‘മലവെള്ളം’ എന്ന വാക്കിന്റെ ഗൂഡാർഥo വിജയകൃഷ്‌ണന് ബോധ്യമായി.!! ഒരൊറ്റ വർക്കിനുപോലും ലാഭംലഭിച്ചില്ല! ഒന്നുപോലും ബഡ്ജറ്റിനുള്ളിൽ പൂർത്തി യാക്കാനായില്ല!!! ‘ കഥാകൃത്ത്, കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നീനിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു പി.ജെ. എന്നാൽ നടൻ എന്ന നിലയിൽ മാത്രമാണ് അദ്ദേഹം ഇന്നറിയപ്പെടുന്നത്..’ , വിജയകൃഷ്ണൻ പറഞ്ഞു.

error: Content is protected !!