ജി.ഹരി നീലഗിരി

നല്ല വിഷമമുണ്ട്,പ്രിയ രാഖീ..😢 പബ്ലിക് ലൈബ്രറിയിലെ നിങ്ങളുടെ ആ ‘ഭക്ഷ്യപുണ്യ’ത്തിൽ കടമ്പനൊപ്പം പാട്ടും കളിയുമായി അടുത്തകാലംവരെ ഞാൻ തമ്പടിക്കുമായിരുന്നുവല്ലോ…!
….എപ്പോഴും കടമ്പന്റെ പാട്ടും കവിതയും മുഴങ്ങുമായിരുന്ന അവിടെ, വന്നുകയറിയത്തിന്റെ അതേ ആഴ്ച് തന്നെ ‘ഭക്ഷ്യപുണ്യം’ എന്ന ഡോക്യുമെന്ററി നിർ മ്മിച്ചു … ആ ബില്ല് ബന്ധപ്പെട്ട വകുപ്പിൽ നിന്ന്,വകുപ്പുമന്ത്രിയുടെ സുഹൃത്തായിട്ടു പോലും,വർഷംഅഞ്ചുകഴിഞ്ഞിട്ടും ഇതുവരെ മാറിക്കിട്ടിയിട്ടില്ല…ഇപ്പോൾ ഞാനത് ഉപേക്ഷിച്ചു… പ്രിയ രാഖീ… അന്നു നീയും അമ്മയും ജനദാസുമൊക്കെ എനിക്ക് എത്രയോ ചോറ് വിളിമ്പിതന്നു..😢 അവിടുത്തെ,ജയചന്ദ്രന്റെ music presence നാൽ പലപ്പോഴും വീട്ടിലെ വിഭവസമൃദ്ധമായ ഊണ് ഫ്രിഡ്ജിൽ കയറ്റിവെയ്ക്കാൻ മോളോട് വിളിച്ചു പറഞ്ഞായിരുന്നു ഞാൻ അവിടെനിന്ന് ഉണ്ടിരുന്നത്, കടമ്പന്റെ പാട്ടിനൊപ്പംകൂടി അതു അലമ്പാക്കാൻ…😢 നല്ല ഉന്മേഷമുള്ള കാലമായിരുന്നു അത്…👍 ഡോക്യൂമെന്ററിയിൽ, നീയും ജനദാസുമൊക്കെ എന്നെ ഒത്തിരി സഹായിച്ചു…. പിന്നീട്,You tube presenteters ആയി പെണ്കുട്ടികളെ തേടിയപ്പോൾ ഒരു അനുജത്തിയെപ്പോലെ ഉപദേശിച്ചു ; ‘തനിയേ അങ്ങു present ചെയ്യണം! വെറുതെ എന്തിനാ കാശുകളയുന്നത്..? ‘ ….State Cenral Library യിലെ ‘സുഭിക്ഷാ കാന്റീൻ’ ഏറെപ്പേർക്ക്, പ്രത്യേകിച്ചു സിവിൽ serviceനും മറ്റും പഠിക്കുന്ന ഒട്ടേറെ കുട്ടികൾക്ക്, സാധാരണ തൊഴിലാളികൾക്ക്, ഏറെ ഉപകാരമുള്ള സംരംഭമായിരുന്നുവെങ്കിലും Govt fund കിട്ടാതെ വന്നതോടെ അതു പാതിവഴിക്ക് നിലച്ചുപോകുകയായിരുന്നു…😢
…നല്ലൊരു ദൃശ്യമാധ്യമ പ്രവർത്തക,സ്നേഹമായിയായ സഹധർമ്മിണി,സുഹൃത്ത്,അനുജത്തി, അമ്മ എല്ലാമായിരുന്നു നീ…👍 കരുത്തയായിരുന്നെങ്കിലും ഒത്തിരി sruggle ചെയ്തു എന്നറിയാം….😢 രാഖിക്കു ഏതെങ്കിലും ബില്ലുകൾ മാറിക്കിട്ടാനുണ്ടെങ്കിൽ എത്രയുംപെട്ടെന്നു അവ മാറിക്കൊടുക്കാൻ PRD directorഓട് അഭ്യർഥിക്കുന്നു,സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനോടും…

പാതിവഴിക്ക് നിലച്ചുപോയ തീജ്വാലേ…
വിട, ലാൽസലാം..👍

Leave a Reply

error: Content is protected !!