
നോറയുടെ നിർബന്ധം കൂടിവന്നപ്പോൾ ഒരുനാൾ ഹെൻറി അവളെ ചെമ്പ്രാമലയിലേക്കു് കൊണ്ടു പോയി. അവളുടെ കൈപിടിച്ച് കുത്തനെയുള്ള കയറ്റം കയറി അവനെത്തിയത് ഒരു കൊച്ചു ജലാശയത്തിൻ്റെ കരയിലാണു്. മലയുടെ തുഞ്ചത്ത് ഹൃദയത്തിൻ്റെ ആകൃതിയിൽ ഒരു കൊച്ചു തടാകം. അതിൻ്റെ വിസ്തൃതിയുടെ അനുപാതങ്ങളും ആകൃതിയും കണിശമായിരുന്നു. സ്വർഗ്ഗത്തിലെ ശില്പി അളന്നുമുറിച്ചുണ്ടാക്കിയതുപോലെ.
”നോറ, ഇതു കണ്ടോ? ആകാശത്തിൻ്റെ നിറുകയിൽ ഒരു പ്രണയചിഹ്നം.ലോകത്തിലെ മുഴുവൻ കമിതാക്കൾക്കും വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്നത്. സ്വർഗ്ഗത്തിനു തൊട്ടു താഴെ ഒരു സ്നേഹമുദ്ര.”
അവിടെവെച്ചാണ് അവളെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഹെൻറി പറഞ്ഞതും നോറ സമ്മതിച്ചതും.
പക്ഷിക്കൂടുകളുടെ മ്യൂസിയം.
സി.വി.ജോയി
(നോവൽ.തൃശൂർ കറൻ്റ് ബുക്സ് പ്രസിദ്ധികരണം)

