സുരേന്ദ്രൻ വി.പി

നാരായണ ഗുരു

ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു കളിർക്കാറ്റ് വീശുന്നതും കുളിർ മഴ പെയ്യുന്നതും
വൃക്ഷതണലിൽ ഇരിക്കുന്നതും
ഇളനീർ വെള്ളം കുടിക്കുന്നതും
സ്നേഹ ഭാജനത്തെ കാണുന്നതുമെല്ലാം നല്ല സുഖമുള്ള അനുഭവങ്ങളാണ്. ഇരുട്ടത്ത് തപ്പിതടഞ്ഞ് നീങ്ങിയിരുന്ന മനുഷ്യർക്ക് പൊടുന്നനേ അവരുടെ കൈയ്യിൽ ഒരു ഭദ്രദീപം കിട്ടിയതുപോലെയായിരുന്നു നാരായണ ഗുരുവിൻ്റെ നിറഞ്ഞ സാന്നിദ്ധ്യം. വെല്ലുവിളികളും വാദകോലാഹലങ്ങളും ഭേദചിന്തകളൊന്നുമില്ലാതെ കരുണയും സ്നേഹവും വറ്റി വരണ്ട മനുഷ്യഹൃദയത്തിൽ ഒരു കുളിർമഴയായി പെയ്യാനും ഇളംതെന്നലായി തഴുകാനും സ്നേഹപ്രവാഹമാകാനും ഗുരുവിന് കഴിഞ്ഞു. ഒരു രക്ഷകനില്ലാത്ത തുകൊണ്ട് പലതരം ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്ന ജനതയ്ക്ക്
ഗുരുവും ദൈവവും ഒന്നിച്ച് മണ്ണിലേക്ക് ഇറങ്ങി വന്ന അനുഭവമായിരുന്നു ഗുരുവിൻ്റെ വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നിറഞ്ഞ് നിന്നത്.
ആരും ആർക്കും അന്യരല്ല നാമെല്ലാം ഒന്നാണ്. അദ്വൈത ചിന്ത വേരുറച്ച മണ്ണിൽ എങ്ങിനെ മനുഷ്യർ തമ്മിൽ അയിത്തവും അകൽച്ചയുമുണ്ടായി എന്നതായിരുന്നു ഗുരുവിനെ ഏറെ ദുഖിപ്പിച്ചത്. പരിഹാരം കണ്ട മതിയാവൂ എന്ന് ദൃഢബോധ്യം വന്ന കൃപാലു അക്ഷീണം പ്രയ്തനിച്ചതിൻ്റെ പുണ്യ ഫലമാണ് നമ്മൾ ഇന്ന് ഇവിടെ അനുഭവിക്കുന്ന മനുഷ്യ നന്മകളെല്ലാം.
ഗുരുവിൻ്റെ കൃതികളെല്ലാം മനുഷ്യ മനസ്സിനെ ബാധിച്ചിരിക്കുന്ന രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്.
ആത്മോപദേശതകം ആത്മാവിനെ അറിയാനും ദർശനമാല സത്യദർശനം സാക്ഷാത്കൃതമാക്കാനും ജാതിചിന്ത, ജാതിനിർണ്ണയം
ജാതി കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ശരിയാംവണ്ണം മനസ്സിലാക്കാനും ദൈവദശകം പ്രാർത്ഥിക്കാൻ താത്പര്യമുള്ള ആർക്കും ഒരു വിശ്വപ്രാർത്ഥനയായി കണ്ട് ആലപിക്കാനും അറിവ് എന്ന കൃതി ബോധ വ്യാപാരങ്ങളെ സൂക്ഷമായി മനസ്സിലാക്കാനും ബ്രഹ്മ വിദ്യാപഞ്ചകം ബ്രഹ്മത്തിൻ്റെ വഴിയെ ചരിക്കാൻ അവശ്യം വേണ്ട യോഗ്യത കളെക്കുറിച്ചെല്ലാം വിശദമായി പറയുന്നുണ്ട്
ഗുരുവിനെ അറിയാൻ ഗുരുവിൻ്റെ കൃതികൾ ആഴത്തിൽ മനനം ചെയ്ത് മനുഷ്യ മനസ്സിനെ ബാധിച്ചിരിക്കുന്ന മായാമറ മാറ്റുകയാണ് വേണ്ടത്. മായാമറ നീങ്ങുമ്പോൾ ഗുരുദർശനം, സത്യദർശനം, സ്വാത്മദർശനം ഇതെല്ലാം ഒറ്റദർശനമായി ദർശിക്കുന്നവനിൽ അടങ്ങും. അവിടം സ്വയംപ്രകാശം!
ഓം

Leave a Reply

error: Content is protected !!