
By our Special Correspondent
കവടിയാർ : സാംസ്കാരിക രംഗത്തു തന്നെ ഒതുക്കുകയാണോ എന്നു kowdiarnews.com സ്പെഷ്യൽ കാറസ്പോണ്ടന്റ്റ് ജി.ഹരി നീലഗിരി സംശയം പ്രകടിപ്പിച്ചു.രാത്രി ഉറങ്ങുന്നതിനു മുൻപ് ധർമ്മപത്നിയും ഗായികയുമായ കണ്ണമശ്ശേരി കെ. ഉഷാകുമാരിയോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.വിളിപ്പാടാകളെയുള്ള മന്ത്രിഭവനത്തിലേക്കു രാത്രി യാത്ര തിരിക്കാനാഞ്ഞ ഹരിയെ ഉഷ തടഞ്ഞു.നേരംവെളുക്കട്ടെയെന്നും വർമ്മാ ജിയോടും അനന്തരം വിജയേട്ടനോടും സംസാരിച്ചു പരിഹാരം കാണാമെന്നും ഉഷ നിർദേശിച്ചു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇടതുപക്ഷ ഭരണകൂടങ്ങൾക്കായി നിരുപാധികവും നിരന്തരവും തൂലിക പടവാളാക്കികൊണ്ടിരിക്കുന്ന തന്നെ ഇവ്വിധം ഒതുക്കാൻ ചരടുവലിക്കുന്നവൻ പാർട്ടിയിലെ ഏതു ഞാഞ്ഞൂലാണെങ്കിലും അവനെ പാർട്ടിഗ്രാമത്തിൽ കൊണ്ടുപോയി വെളിമ്പറമ്പിൽ വെട്ടിത്താഴ്ത്തുമെന്നു ആക്രോശിച്ച നീലഗിരിയെ ” ഒന്നടങ്ങു മനുഷ്യാ..!!! “, എന്നുപറഞ്ഞു പത്നി സമാശ്വസിപ്പിച്ചു. ” നിന്നെ ഒതുക്കാൻ നീയാരടേ പി.ജിയോ”, എന്നു ചോദിച്ചതിന് മറുപടിയായി നീലഗിരി ഒരു മിനിക്കഥ പറഞ്ഞു ;
.. ..പണ്ട് പണ്ട്, ‘അതിദരിദ്രമുക്ത കേരളം’ പിറക്കുന്നതിനും മുൻപ്, കവടിയാർ രാജ്ഭവന് സമീപത്തെ പട്ടരുടെ ചായതട്ടി ലും പിന്നീട് മന്ത്രിഭവത്തിലും വെച്ചു, കാർട്ടൂണിസ്റ്റ് ശങ്കറിന്റെ അനന്തരവനും പാർട്ടിയുമായി രക്തബന്ധംകൂടി ഉള്ളവനുമായ, കറകളഞ്ഞ കമ്യൂണിസ്റ്റ്, ചെറിയ ജീവബിന്ദു വലിയ ജീവബിന്ദുവിനോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ആപ്പീസിലെത്തി പേപ്പർ നൽകാൻ വ.ജീ .ബി നിർദേശിച്ചതനുസരിച്ചു ആയതു ചെയ്തു.’വെട്ടൊന്നു മുറിരണ്ട്’ പ്രകൃതക്കാരനായ നീലഗിരി വലിയ ജീവബിന്ദുവിന്റെ ആഫീസിൽ വിളിച്ചു ചോദിച്ചപ്പോൾ , ‘ ഇതെന്താ ഹേ,വില്ലേജാപ്പീസോ ഇങ്ങിനെ പേപ്പർതന്നിട്ട് രണ്ടാംനാൾ വിളിച്ചു ചോദിക്കാൻ”, എന്നു നീലഗിരിയിൽ പോയിട്ടില്ലാത്ത ഏതോ ‘വായിനോക്കി’ ചോദിച്ചതിനു മറുപടിയായി തന്തയ്ക്കു വിളിക്കാതെ , ഇടക്കാലത്തായി ഭാവുകത്വം പാടേമാറി ഒരാട്ടിൻകുട്ടിയായി ജ്ഞാനസ്നാനം ചെയ്യപ്പെട്ട നീലഗിരി ” “ഈശോ മിശിഹായ്ക്കു ” സ്തുതിയായിരിക്കട്ടെ !!!” എന്നു ആശംസിക്കുക മാത്രമാണ് ചെയ്തതെന്ന് വലിയ ജീവബിന്ദുവിനനെ ഓർമ്മിപ്പിക്കട്ടെ.

