
ലീലാമ്മ തോമസ്, ബോട്സ്വ
എന്റെ ചുറ്റും ചിരിച്ചുനിൽക്കുന്ന
ആഫ്രിക്കയിലെ കുട്ടികൾ,
എന്റെ നെഞ്ചിൽ ചുംബിക്കുന്ന മഴവിൽ പുഞ്ചിരി…
അവരുടെ ചിരിയിൽ വെളിച്ചമുണ്ടാകുമ്പോൾ
എന്റെ ഹൃദയത്തിലെ മൂടൽമേഘങ്ങളും
ഓരോ നിമിഷവും മാറുന്നു.
ഒരേ വരിയിൽ നിൽക്കാറില്ല,
ഒരാളുടെ ചിരി മറ്റൊരാളിൽ
മനസ്സിലടഞ്ഞു വളരുന്നു.
അവിടെ മറഞ്ഞിരിക്കുന്നു
സ്നേഹത്തിന്റെയും പ്രത്യാശയുടെയും
ഒറ്റക്കെട്ടായ പ്രകാശം.
ആളുകൾ പറഞ്ഞു ;
നിറങ്ങൾ വ്യത്യാസപ്പെട്ടാലും
ഹൃദയങ്ങൾ ഒരേ രീതിയിൽ
ഒരുമിക്കുന്നു.
