. തിരുവനന്തപുരം : കർഷകനും കൃഷിവകുപ്പും ഡിജിറ്റലാകുന്ന പുത്തൻ കാർഷിക വിപ്ലവത്തിനു സംസ്ഥാനത്തു തുടക്കമായി. കർഷകനെ കൃഷിവകുപ്പ് ഉദ്യോഗസ്‌ഥർ കൃഷിയിടങ്ങളിൽ സന്ദർശിക്കുന്ന കർഷകസൗഹൃദ പരിപാടിയാണിത്.ഔപചാരികമായ ഉദ്ഘാടനം കഴക്കൂട്ടത്ത് വകുപ്പു മന്ത്രി പി.പ്രസാദ് നിർവഹിച്ചു. കർഷകന് ഇനിമുതൽ കാരമൊടുക്കിയ രസീതുമായി കൃഷിഭവനുകൾ കയറിയിറങ്ങേണ്ടി വരില്ല.തന്റെ ഫോണിലെ കതിർ ആപ്പിലൂടെ മിക്ക കാര്യങ്ങളും നിർവഹിക്കാം.സംശയങ്ങൾ ദൂരീകരിക്കാം.കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലെത്തി അവയ്ക്കു പരിഹാരം കാണും

error: Content is protected !!