പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍

പ്രസിദ്ധ ചരിത്രദാര്‍ശനികനായ ആര്‍നോള്‍ഡ് ജെ. ടോയന്‍ബി തന്റെ സുപ്രസിദ്ധമായ ചരിത്ര പഠനകൃതി പരമ്പരയില്‍ (A Study of History – 12 Volumes) നാഗരീകതകളുടെ ഉയര്‍ച്ചയേയും തകര്‍ച്ചയേയുംപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉല്പത്തി, വളര്‍ച്ച, തളര്‍ച്ച, തകര്‍ച്ച (Genesis, Growth, Breakdown and Disintegration) എന്നിങ്ങിനെ നാലു ഘട്ടങ്ങള്‍ ഏതു നാഗരീകതകള്‍ക്കും ഉണ്ടെന്നാണ് സിദ്ധാന്തീകരിച്ചത്. അതിലദ്ദേഹം തറപ്പിച്ചു പറയുന്ന ഒരു കാര്യം പരസ്പരബന്ധമില്ലാതെ തന്നെ സമാനസ്വഭാവമുള്ള നാഗരീകതകള്‍ വളര്‍ന്നുവന്നിട്ടു
ള്ളതായി കാണാമെന്നാണ്. വെങ്കലയുടെ നാഗരീകതകളായ ഈജിപ്ഷ്യന്‍, മെസപ്പൊട്ടേമിയന്‍, സൈന്ധവം, ചൈനീസ് എന്നീ നാഗരീകതകള്‍ ഒരേ കാലഘട്ടത്തിലുള്ളതും ഒരേ തരത്തിലുള്ള ഉപകരണങ്ങളുണ്ടാക്കിയിട്ടുള്ളതും ആയിരുന്നു. എന്നാല്‍ ഇവ ഒന്നും മറ്റൊന്നിനെ പകര്‍ത്തി
യതുമല്ല; ആശ്രയിച്ചതുമല്ല. സ്വതന്ത്രമായി വളര്‍ന്നുവന്നവയായിരുന്നു. എന്നാല്‍ ടോയന്‍ബിയെ വായിച്ചിട്ടില്ലാത്തതുകൊണ്ടും യുക്തിചിന്ത ചരിത്രപഠനത്തിനാവശ്യമില്ലായെന്നു ധരിച്ചുവശായിട്ടുള്ളതുകൊണ്ടുമാകാം പല ഇന്ത്യാ ചരിത്രകാരന്മാരും എഴുതിപ്പിടിപ്പിച്ചിട്ടുള്ളത് സിന്ധുഗംഗാ സമതലത്തില്‍ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്ക് സാങ്കേതികവിദ്യ പ്രചരിച്ചതെന്നും അങ്ങിനെ അവിടമെല്ലാം സംസ്‌കാരസമ്പന്നമായതെന്നും.
ഒരു നൂറ്റാണ്ടിനുമുമ്പ് ഹരപ്പയിലും മോഹന്‍ജോദാരായിലും നടത്തിയ ഉത്ഘനനങ്ങളുടെ ഫലമായി വെളിച്ചം കണ്ടതാണ് സൈന്ധവ വെങ്കലയുഗ നാഗരീകത. അതൊരുത്തരേന്ത്യന്‍ പ്രതിഭാസമായിരുന്നെന്നും ഇന്ത്യയില്‍ മറ്റൊരിടത്തും അങ്ങിനെയൊരു സംസ്‌കൃതി ഇല്ലായിരുന്നു എന്നുമാണ് ചരിത്രകാരന്മാര്‍ ധരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് അയോയുഗസംസ്‌കൃതി വന്നപ്പോഴും ഗംഗാസമതലത്തിലെ നാഗരീക വ്യാപനത്തെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ മുഴുവന്‍. ഉത്തരേന്ത്യയില്‍ നടത്തിയതിനു സമാനമായ രീതിയിലും തെന്നിന്ത്യന്‍ പ്രദേശങ്ങളില്‍ പഠനപര്യടനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ താത്പര്യം കാട്ടിയതുമില്ല. അത്തരത്തില്‍ പര്യവേഷണമോ ഉത്ഖനനമോ നടത്തി എന്തെങ്കിലും കണ്ടെത്തിയാല്‍ അതെല്ലാം ഉത്തരേന്ത്യയില്‍ നിന്ന് കടമെടുത്തതാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചിട്ടുള്ളതും.

അധികാര രാഷ്ട്രീയം

അധികാരരാഷ്ട്രീയത്തില്‍ ഉത്തരേന്ത്യക്കാര്‍ക്ക് മേല്‍ക്കൈ ഉള്ളതുപോലെ തന്നെ ചരിത്രപഠനത്തിലും ഇങ്ങനെയൊരു രാഗ-ദ്വേഷ വിവേചനം കാണാവുന്നതാണ്.അതിന്ഉത്തരേന്ത്യക്കരെ മാത്രം പഴിചാരിയിട്ടു കാര്യമില്ല. നമ്മുടെ അക്കാദമിക പണ്ഡിതന്മാരും അതിനുത്തരവാദികളാണ്.
നന്ദന്‍, മൗര്യന്‍, ഗുപ്തന്‍, കുഷാന്‍, സുല്‍ത്താന്‍, മുഗള്‍ എന്നിങ്ങിനെ ഉത്തരേന്ത്യന്‍ ഭരണകൂടങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുമ്പോള്‍ തെന്നിന്ത്യന്‍ പല്ലവന്‍, പാണ്ഡ്യന്‍, ചോളന്‍, ചേരന്‍, ചാലൂക്യന്‍ മുതലായ ഭരണകൂടങ്ങളെയെല്ലാം ഒന്നോ രണ്ടോ അധ്യായങ്ങളിലൊതുക്കും. ബിരുദ-ബിരുദാനന്തകര ക്ലാസ്സുകളിലെ പാഠ്യപദ്ധതി നിശ്ചയിച്ച കേരളത്തിലെ പണ്ഡിതന്മാര്‍ കേരളത്തിലെസര്‍വകലാശാലകളിലിരുന്നുകൊണ്ട് ചെയ്ത കാര്യമാണിത്.ബിരുദതലത്തില്‍ കേരള സര്‍വകലാശാലയില്‍ കേരളചരിത്രം ഒരു വിഷയമായി ഉള്‍പ്പെടുത്തിയത് 1970 മുതലാണ്. ബിരുദാനന്തര തലത്തില്‍ പിന്നേയും വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളചരിത്രം ഉള്‍പ്പെടുത്തിയത്. അപ്പോഴും മറ്റൊരു പ്രതിസന്ധി നിലനില്‍ക്കുന്നു. മലയാളികളായ വിദ്യാര്‍ഥികളെ മലയാളികളായ അധ്യാപകര്‍ കേരളചരിത്രം പഠിപ്പിക്കുന്നത് ഇംഗ്ലീഷിലാണ്. അധ്യയന
മാധ്യമത്തെപ്പറ്റി സര്‍വകലാശാലകള്‍ കൃത്യമായതീരുമാനമെടുക്കാത്തതുകൊണ്ട്,സംഭവിക്കുന്നതാണിത്. പരീക്ഷയില്‍ ഉത്തരമെഴുതാന്‍ മലയാളം അനുവദനീയമാണെങ്കിലും അധ്യയന
മാധ്യമം മാറ്റിയതായി സര്‍വകലാശാലകള്‍ അറിയിച്ചിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ കീഴടിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ആദിച്ചനല്ലൂരില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പുരാതത്വവകുപ്പും നടത്തിയ ഗവേഷണഫലങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്.

കീഴടി പര്യവേക്ഷണം

ഒരു ദശകം മുമ്പാണ് എ.എസ്.ഐ. തമിഴ്നാട്ടിലെ വൈഗായ് നദീതീരത്തുള്ള കീഴടി (കീലടി എന്നും ഉച്ചരിക്കാറുണ്ട്)യില്‍ പര്യവേക്ഷണം തുടങ്ങിയത്. ഒരുതെങ്ങിന്‍തോപ്പില്‍ നിന്നും ഒരു സ്‌കൂളധ്യാപകനു ലഭിച്ച മണ്‍പാത്രാവശി
ഷ്ടങ്ങളും വളപ്പൊട്ടുകളുമാണ് ഗവേഷണത്തിന് ഹേതുവായത്. എ.എസ്.ഐയുടെ ചെന്നൈ സര്‍ക്കിള്‍ ഇക്കാര്യത്തില്‍ ഇടപെടുകയും ഉത്ഖനനത്തിന് അനുമതി നല്‍കുകയും ചെയ്തു.
മധുരപ്പട്ടണത്തിന് പന്ത്രണ്ടു കിലോമീറ്റര്‍ തെക്കുകിഴക്കായിട്ടാണ് വൈഗായ് നദിയുടെ കീഴടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. നൂറേക്കര്‍ വിസ്തൃതിയുള്ള ഒരു തെങ്ങിന്‍ തോട്ടമാണത്. അവിടെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ഉത്ഖനനം നടത്തിയത്. അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് രാമകൃഷ്ണനായിരുന്നു. ഒരു ഉത്ഖനന സ്ഥലത്തുനിന്നും കണ്ടെടുക്കുന്ന ഉപകരണങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കലാണ് പ്രധാനപ്പെട്ട കാര്യം. ഇന്ത്യ
യ്ക്കകത്തും പുറത്തുമുള്ള ലബോറട്ടറികളില്‍ ഇതിലേക്കായി സാമ്പിളുകള്‍ അയച്ചുകൊടുക്കും. കാര്‍ബണ്‍ കാലഗണന, തെര്‍മോ ലൂമിനിസെന്‍സ്, ഡെന്‍ഡ്രോക്രോണോളജി മുതലായ വിവിധ തരം പരിശോധനകള്‍ നടത്തിയതിനുശേഷമാണ് അന്തിമ റിപ്പോര്‍ട്ടു തയാറാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും. കീഴടിയിലെ ഗവേഷണ റിപ്പോര്‍ട്ടും ഇത്തരത്തിലുള്ള പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിനുശേഷമാണ് തയാറാക്കിയതെന്ന് രാമകൃഷ്ണന്‍ പറയുന്നുണ്ട്. ഈ തെളിവുകള്‍ പുനഃപരിശോധനക്കു വിധേയമാക്കി പുതുക്കിയ റിപ്പോര്‍ട്ട് കൊടുക്കണമെന്നാണ് എ.എസ്.ഐ. ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെയാവശ്യമില്ലെന്നാണ് രാമ
കൃഷ്ണന്റെ നിലപാട്.എ.എസ്.ഐയിലെ ചില ഉന്നതര്‍ക്ക് കീഴടിയെ സംബന്ധിച്ച അനിഷ്ടത്തിനു കാരണം അത് വെങ്കലയുഗ സംസ്‌കൃതിയായിരുന്നുവെന്ന നിഗമനമാണ്. വെങ്കലയുഗ സംസ്‌കൃതി ഇന്ത്യ
യില്‍ സൈന്ധവതീരത്തു മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്ന തീരുമാനത്തിലാണ് എ.എസ്.ഐ. എത്തിനില്‍ക്കുന്നത്. അതിനു വിരുദ്ധമായി ദക്ഷിണേന്ത്യയില്‍ അതുണ്ടായിരുന്നുവെന്ന് അംഗീകരിക്കാന്‍ അവരുടെ രാഗദ്വേഷം (bias) സമ്മതിക്കുന്നില്ല. വിന്ധ്യനു വടക്കുള്ള ഒരു പ്രദേശത്തായിരുന്നുവെങ്കിലും ഇത്ര പ്രശ്‌നമുണ്ടാകുമായിരുന്നില്ല. ദ്രാവിഡാവര്‍ത്തത്തെ അംഗീ
കരിക്കാന്‍ ആര്യാവര്‍ത്തത്തിനു കഴിയുന്നില്ല. തൊല്‍ക്കാപിയത്തെ അംഗീകരിക്കാന്‍ അമരകോശത്തിനു കഴിയുന്നില്ല. തമിഴിനെ അംഗീകരിക്കാന്‍സംസ്‌കൃതവല്‍ക്കരിക്കപ്പെ ട്ട ഹിന്ദിക്കു കഴിയുന്നില്ല.
കീഴടിയിലെ തെങ്ങിന്‍തോപ്പിലൊരു ഭാഗം കുഴിച്ചുനോക്കിയപ്പോള്‍ കണ്ടെത്തിയത് ചുട്ട ഇഷ്ടികകൊണ്ട് നിര്‍മിച്ച നഗരാവശിഷ്ടങ്ങളാണ്. ചതുരത്തിലും കനമുള്ള ചുമരുകളുള്ളതുമായ മുറികള്‍, ഒന്നിലേറെ നിലകളുള്ള കെട്ടിടങ്ങള്‍, മോതിരക്കിണറുകള്‍ (Ringed Well) വെങ്കല
ത്തിലുള്ള പാത്രങ്ങള്‍, കത്തികള്‍, മറ്റുപകരണങ്ങള്‍, ശില്പങ്ങള്‍, ആസൂത്രിതമായ തെരുവുകളും റോഡുകളുമുള്ള നഗരങ്ങള്‍, അഴുക്കുചാലുകള്‍ എന്നിങ്ങിനെ ഹരപ്പയില്‍ കണ്ടെത്തിയതിനു സമാനമായ വസ്തുക്കളും വസ്തുതകളുമാണ് കീഴടിയില്‍ നിന്നും കിട്ടിയത്. ആഴത്തിലേക്ക് കിണര്‍ കുഴിച്ചുപോകുമ്പോള്‍ വശങ്ങളിലെ മണ്ണിടിഞ്ഞ് നികന്നുപോകാതിരിക്കുന്ന
തിനുവേണ്ടിയാണ് ഒരടി വീതിയും മൂന്നടിയിലേറെ വ്യാസവുമുള്ള മണ്ണില്‍ ചുട്ടെടുക്കുന്ന മോതിരങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി താഴെനിന്നും മുകളിലോട്ട് അടുക്കിയടുക്കിവച്ച് വെള്ളം സംഭരിച്ചു നിര്‍ത്തിയിരുന്നത്. വൈഗായ് നദിയില്‍ നിന്നും തോടുവഴി വെള്ളം കൊണ്ടുവന്നിരുന്നോയെന്ന് വ്യക്തമല്ല. കൂടുതല്‍ പ്രദേശത്തേക്ക് ഖനനം വ്യാപിപ്പിച്ചെങ്കില്‍ മാത്രമെ അത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
ക്രിസ്തുവിനുമുമ്പ് ഏഴ്,ആറ്നൂറ്റാണ്ടുകളിലേതാണ് ഈ സംസ്‌കൃതിയുടെ കാലം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ഉത്തരേന്ത്യയില്‍ ജൈന-ബുദ്ധ ദര്‍ശനങ്ങള്‍ ഉടലെടുക്കുന്നതിനു മുമ്പുതന്നെ വൈഗായ് തീരത്ത് പൂര്‍ണവളര്‍ച്ചയെത്തിയ ഒരു നാഗരീകത നിലനിന്നിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ജൈന-ബൗദ്ധ ദര്‍ശനങ്ങള്‍ അയോയുഗത്തി
ലേതായിരുന്നുവെന്നതും അതിനും ഒരു സഹസ്രാബ്ദം മുമ്പായിരിക്കണം ഹരപ്പന്‍ സംസ്‌കാരം തകര്‍ന്നുപോയതെന്നുമുള്ള കാര്യം വസ്തുതയാണെങ്കിലും തെന്നിന്ത്യയില്‍ അങ്ങനെയൊന്ന് ഉണ്ടാവുകയെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്ക് സാധിക്കുന്നില്ല. ഹരപ്പന്‍ സംസ്‌കാരം തകര്‍ത്ത് ഒരു സഹസ്രാബ്ദം കഴിഞ്ഞിട്ടാണ് കീഴടിയിലെ നാഗരീകതയുടെ കാലം എന്നുള്ള ഇപ്പോഴത്തെ കണ്ടെത്തല്‍ കൂടുതല്‍ ആഴത്തിലേക്കും പരപ്പിലേക്കും ഖനനം നടത്തിയാല്‍ വീണ്ടും പിന്നോട്ടുപോയി സൈന്ധവ കാലത്തെത്തിയാലോ എന്ന ഭയം ചിലരെ അലട്ടുന്നുണ്ട്. ഉത്തരേന്ത്യയിലേതിനു സമാന്തരമായിട്ടുള്ളതോ മുമ്പേയുള്ളതോ ആയ ഒരു തെന്നിന്ത്യന്‍ സംസ്‌കൃതിയുടെ സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും അതുള്‍ക്കൊള്ളാന്‍ ഉത്തരേന്ത്യന്‍ പണ്ഡിതമന്യന്മാര്‍ക്ക് കഴിയുന്നില്ല.

ആദിച്ചനെല്ലൂർ
കീഴടിയിലേത് വെങ്കലയുഗത്തിലേതാണെങ്കില്‍ കുറച്ചുകൂടി തെക്ക് തിരുനെല്‍വേലി ജില്ലയിലെ താമ്രപര്‍ണി നദിക്കരയിലെ ആദിച്ചനെല്ലൂരില്‍ ഒരു അയോയുഗ സംസ്‌കൃതിയുടെ തെളിവുകളാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായേടത്തോളം തെളിവുകള്‍ വച്ച് പുരാതത്വവിജ്ഞാനീയര്‍ പുറയുന്നത് അയോയുഗത്തിന്റെ തുടക്കം ഏഷ്യാമൈനറിലെ അനറ്റോലിയ പ്രദേശത്തുനിന്നുമാണ് എന്നാണ്. അത് ക്രിസ്തുവിന് മുമ്പുള്ള രണ്ടാം സഹസ്രാബ്ദ
ത്തിന്റെ മധ്യത്തോടുകൂടിയാണത്രെ! മെസപ്പൊട്ടേമിയയിലെ വെങ്കലയുഗ സംസ്‌കൃതി വികസിപ്പിച്ച സാങ്കേതികവിദ്യ അനറ്റോലിയക്കാര്‍ പരിപുഷ്ടിപ്പെടുത്തി ഇരുമ്പുപകരണങ്ങള്‍ ഉണ്ടാക്കി എന്നാണനുമാനം. പടിഞ്ഞാറ് യൂറോപ്പിലേക്കും കിഴക്ക് ഏഷ്യയിലേക്കും ഇരുമ്പിന്റെ സാങ്കേതികവിദ്യ പ്രചരിപ്പിച്ചു എന്നാണ് പുരാതത്വവിജ്ഞാനീയര്‍ പറയുന്നത്. രണ്ടാം സഹസ്രാബ്ദ
ത്തിന്റെ മധ്യമാകുമ്പോഴേക്കും പ്രധാനപ്പെട്ട നദീതട വെങ്കലയുഗ സംസ്‌കൃതികളെല്ലാം അയോയുഗത്തിലേക്ക് പ്രവേശിച്ചിരുന്നു എന്നാണ് നിഗമനം. എന്നാല്‍ അതിനുശേഷവും വളരെക്കാല
ത്തോളം വെങ്കലയുഗ സംസ്‌കൃതി ഭൂമുഖത്തുള്ള പല പ്രദേശങ്ങളിലും നിലനിന്നിരുന്നുവെന്നതിനും തെളിവുണ്ട്. വെങ്കലയുഗത്തില്‍നിന്നും അയോയുഗത്തിലേക്ക് വികസിക്കാത്ത ഏക സംസ്‌കൃതി ഹരപ്പയിലേതാണ്. എന്നാല്‍ അധികം വൈകാതെ തന്നെ ഗംഗാസമതലത്തില്‍ അയോയുഗ നിര്‍മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. ചായം പൂശിയ മണ്‍പാത്രങ്ങളുടെ വിപുലമായ ഒരു സംസ്‌കൃതി അയോയുഗത്തിലേതാണെന്നും മനസ്സിലാക്കിയിട്ടുണ്ട്. PGW – (Painted Grey Ware), BRW – (Black and Red Ware) മുതലായവ ഇരുമ്പുയുഗത്തിലെ തെളിവുകളാണ്. സാഹിത്യസംബന്ധമായ തെളിവുകളായി ഋഗ്വേദത്തിലെ പരാമര്‍ശങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാംതന്നെ ക്രിസ്തുവര്‍ഷത്തിന്റെ ഒന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിന് തൊട്ടു
മുമ്പും പിമ്പുമായിട്ടുള്ളവയാണെന്ന് കാലഗണനയില്‍ തെളിഞ്ഞിട്ടുണ്ട്. കേരളമടക്കമുള്ള ദക്ഷിണേന്ത്യയിലെ മഹാശിലാസംസ്‌കൃതികളും ഇതേ കാലഘട്ടത്തിലുള്ളതും അയോയുഗത്തി
ലേതുമാണ്.

പുതിയ വെളിപ്പെടുത്തലുകൾ
ഇതൊക്കെ സാമാന്യേന പണ്ഡിതലോകം അംഗീകരിച്ചതാണെങ്കിലും അയോയുഗത്തിന്റെ പ്രഭവകേന്ദ്രത്തേയും കാലത്തേയും സംബന്ധിച്ച് പുതിയ ചില വെളിപ്പെടുത്തലുകള്‍ ഈയടുത്തകാലത്തായി വന്നിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പുരാതത്വ വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി താമ്രപര്‍ണീതടത്തിലും സമീപപ്രദേശങ്ങളിലും നടത്തിയ ഉത്ഖനനങ്ങളുടെ കണ്ടെത്തലുകളും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇന്ത്യയ്ക്കകത്തും വിദേശത്തു
മുള്ള പ്രസിദ്ധങ്ങളായ പരീക്ഷണശാലകളില്‍ പരിശോധിച്ച് സാധുത ഉറപ്പുവരുത്തിയതിനു ശേഷമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിന്‍പ്രകാരം സൈന്ധവതീരത്ത് വെങ്കലയുഗസംസ്‌കൃതി ഉച്ചസ്ഥായിയില്‍ നിലനിന്നിരുന്ന കാലത്ത് തമിഴകത്തെ താമ്രപര്‍ണീതീരത്ത് അയോയുഗ സംസ്‌കൃതി നിലനിന്നിരുന്നുവെന്നാണ്. അതായത് അനറ്റോലിയയില്‍ ഇരുമ്പുവിദ്യ പ്രത്യക്ഷപ്പെടുന്നതിനും വളരെ മുമ്പുതന്നെ ദക്ഷിണേന്ത്യയില്‍ അയോയുഗം ആരംഭിച്ചിരുന്നുവെന്നത് അത്ഭുതമുളവാക്കുന്നതും പുതിയദിശയിലുള്ള അന്വേഷണം അനിവാര്യമാകുന്നതുമാണ്.
പഴയ തമിഴില്‍ താമരബരനി എന്നും ഇപ്പോള്‍ പൊരുന്നായ് എന്നും അറിയപ്പെടുന്ന പുഴയുടെ തീരത്ത് കടലില്‍ നിന്നും ഏതാണ്ട് 50 കിലോമീറ്റര്‍ ഉള്ളിലേക്കായി സ്ഥിതിചെയ്യുന്ന ആദിച്ചനല്ലൂര്‍ എന്ന പ്രദേശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായ കണ്ടെത്തലിന്റെ കേന്ദ്രം. ബ്രിട്ടീഷ് പുരാതത്വവിദ്വാനായ അലക്‌സാണ്ടര്‍ റിയ 1899-നും 1905-നുമിടയില്‍ അവിടെ പരിശോധന നടത്തുകയും ഇരുമ്പിലും വെങ്കലത്തിലും നിര്‍മിച്ച നിരവധി ഉപകരണങ്ങളുടെ കൂമ്പാരം കണ്ടെ
ത്തുകയും ചെയ്തിരുന്നു. ഹരപ്പയിലേയും മോഹന്‍ജദാരോയിലെയും ഉദ്ഖനനങ്ങള്‍ ആരംഭിക്കുന്നതിനും കാല്‍നൂറ്റാണ്ടിനു മുമ്പാണ് ആദിച്ചനല്ലൂരിലെ കണ്ടെത്തല്‍ എന്നത് ശ്രദ്ധേയമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വെങ്കലത്തില്‍ നിര്‍മിച്ച അമ്മദൈവത്തിന്റെ പ്രതിമയാണ്. ഇതേ മാതൃകയിലുള്ള അമ്മദൈവത്തിന്റെ മണ്‍പ്രതിമയാണ് പില്‍ക്കാലത്ത് സൈന്ധവതീരത്തുനിന്ന് കണ്ടെടുത്തത്. സൈന്ധവര്‍ ഒരിക്കലും വെങ്കലത്തില്‍ അമ്മദൈവത്തിന്റെ പ്രതിമ നിര്‍മിച്ചിട്ടില്ല. ആദിച്ചനല്ലൂരിര്‍ അമ്മദൈവത്തിന്റെ മണ്‍പ്രതിമയുമില്ല. ഇത് വെറുമൊരു പ്രതിമയാണോ അമ്മദൈവത്തിന്റേതാണോ എന്നൊന്നും അവിതര്‍ക്കിതമായി ഇതേവരെ തെളിയിച്ചിട്ടില്ല.
പുരാതത്വ വിജ്ഞാനീയം നന്നേ ശൈശവദശയിലായിരുന്ന കാലത്താണ് അലക്‌സാണ്ടര്‍ റിയ ആദിച്ചനല്ലൂരില്‍ ഗവേഷണം നടത്തിയത്. ഉദ്ഖനനത്തിന്റെ സാങ്കേതികത, ഖനന ഉപകരണങ്ങളുടെ അഭാവം, കാലഗണനസംബന്ധിച്ച അജ്ഞത എന്നിവയൊക്കെ ഗവേഷണത്തിന്റെ പുരോഗതിക്ക് തടസ്സമായിരുന്നു. കാര്‍ബണ്‍ 14 (C14) കാലഗണന 1950-നുശേഷമാണ് ഉപയോഗത്തില്‍ വന്നത്. അതില്‍ത്തന്നെ ഒരു വികസനമുണ്ടാകുന്നത് രണ്ടായിരമാണ്ടിനുശേഷം Accelerator Mass Spectrometry (AMS) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തുടങ്ങിയതോടു
കൂടിയാണ്. കൊളോണിയല്‍ ഭരണകാലത്ത് തുടങ്ങിവച്ച പല ഉദ്ഖനനങ്ങളും താത്പര്യപൂര്‍വം മുന്നോട്ടുകൊണ്ടുപോകാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (ASI) സംസ്ഥാന
സര്‍ക്കാരുകളും താത്പര്യം കാണിച്ചില്ല.

തമിഴ്‌നാട് സർക്കാരിന്റെ താൽപ്പര്യം

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച താത്പര്യം വലിയൊരു കണ്ടെത്തലിലേക്കും പുതിയ സംവാദത്തിലേക്കും വഴിതെളിച്ചിരിക്കുന്നു. കാവേരിതടം മുതല്‍ തെക്കോട്ട് താമരബരനി (താമ്രപര്‍ണി) വരെയുള്ള പ്രദേശത്തുള്ള നിരവധി സ്ഥലങ്ങളില്‍ ഉത്ഖനനം നടന്നുവരുന്നു. കീഴടി, ശിവഗംഗ, കൊടുമണല്‍, കോര്‍ക്കൈ, പൊരു
ന്താള്‍, മയിലാടുംപാറ, മങ്ങാട്, തെലുഗന്നൂര്‍, കില്‍നാമണ്ടി, മണലൂര്‍ കോട്ടൈ എന്നിങ്ങിനെ നിരവധി സ്ഥലങ്ങളില്‍ നടന്ന ഉത്ഖനനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ വച്ചുകൊണ്ടാണ് സൈന്ധവസംസ്‌കൃതിയുടെ സമകാലീകമെന്നും കരുതാവുന്ന വെങ്കലയുഗ സംസ്‌കൃതിയെ
ക്കുറിച്ചും ഈ രണ്ടു സംസ്‌കൃതികളും തമ്മില്‍ കൊണ്ടും കൊടുത്തും മുന്നേറിയിരിക്കാമെന്നും ആര്‍. ബാലകൃഷ്ണനെപ്പോലുള്ളവര്‍ (R. Balakrishnan – Journey of a Civilisation Indus to Vaigai) വാദിക്കുന്നത്. സൈന്ധവലിപി ഇതേവരെ വായിച്ചിട്ടില്ലെങ്കിലും പാകിസ്ഥാനിലെ ബലൂചിപ്രദേശത്തും അതിര്‍ത്തിക്കപ്പുറമുള്ള അഫ്ഗാന്‍ പ്രദേശത്തുമുള്ള ഗോത്രജനത സംസാരിക്കുന്ന ബ്രാഹുയി ഭാഷയിലേയും മറ്റു ഗോത്രഭാഷകളിലേയും പദങ്ങള്‍ പ്രാചീന തമിഴ് ഭാഷയിലെ പദങ്ങളുമായി ഉച്ചാരണത്തിലും അര്‍ഥത്തിലും സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനു സമാനമായ തരത്തിലുള്ള പഠനങ്ങള്‍ ഐരാവതം മഹാദേവനും (Iravatham Mahadevan – Dravidian Parallels in Proto-Indian Script) ഫിന്നിഷ് പണ്ഡിതനായ ആസ്‌കോ പാര്‍പോളയും (Asko Parpola – Deciphering the Indus Script) നടത്തിയിട്ടുണ്ട്. ഇവയൊക്കെത്തന്നെ സൈന്ധവ തീരത്തും തമിഴകത്തും നിലനിന്നിരുന്ന വെങ്കലയുഗ സംസ്‌കൃതിയുടെ സാമ്യ-വൈജാത്യ
ങ്ങളുടെ പഠനങ്ങളാണ്. അപ്പോള്‍ സ്വാഭാവികമായും തമിഴകത്ത് വെങ്കലയുഗത്തിന് സമകാലീക
മായോ അതിനടുത്തോയുള്ള കാലഘട്ടത്തില്‍ അയോയുഗവും വികസിച്ചിരിക്കാം എന്ന് അനുമാനിക്കാവുന്നതാണ്.

പുതിയ തെളിവുകൾ
തമിഴ്നാട് പുരാതത്വവകുപ്പ് കണ്ടെത്തിയ തെളിവുകള്‍ ഇന്ത്യയിലേയും വിദേശത്തേയും ലബോറട്ടറികളില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. യു.എസ്.എ.യിലെ മിയാമിയിലുള്ള ബീറ്റ അനലിറ്റിക് ടെസ്റ്റിംഗ് ലബോറട്ടറി ലക്‌നൗവിലെ ബീര്‍ബാല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയന്‍സസ്, അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, യു.എസ്.എ.യിലെ അരിസോണ സര്‍വകലാശാലയിലെ മെറ്റീരിയില്‍ സയന്‍സ് & എന്‍ജിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയതും നിജസ്ഥിതി ഉറപ്പുവരുത്തിയതും. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. ദിലീപ്കുമാര്‍ ചക്രവര്‍ത്തി, ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ പ്രൊഫ. ഒസ്മണ്ട് ബോപിയറാച്ചി, എ.എസ്.ഐ.യുടെ മുന്‍ മേധാവിയായ ഡോ. രാകേഷ് തിവാരി, ബംഗളുരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ഡോ. ശാരദ ശ്രീനിവാസന്‍, അരിസോണ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഡേവിഡ് കിള്ളിക് എന്നീ പണ്ഡിതര്‍ തമിഴ്നാട് പുരാതത്വ വകുപ്പിന്റെ കണ്ടെത്തലുകളുടെ സാധുത വിലയിരുത്തി അംഗീകരിച്ചവരാണ്.
സംസ്‌കൃതി ഏതായിരുന്നാലും കണ്ടെടുത്ത തെളിവുസാമഗ്രികള്‍ ഏതൊക്കെയാണെ
ങ്കിലും അവയെ വിശദീകരിക്കുന്നതിന് ഭാഷാപരമായ അപഗ്രഥനം ആവശ്യമാണ്. പശ്ചിമേഷ്യയിലേയും ഉത്തരേന്ത്യയിലേയും അയോയുഗ സംസ്‌കൃതി അപഗ്രഥിക്കുന്നതിന് ഇന്തോ-ആര്യന്‍ ഭാഷകളാണ് ഫലപ്രദമായി കാണുന്നത്. തമിഴകത്തെ വെങ്കലയുഗ-അയോയുഗ സംസ്‌കൃതി പഠിക്കുന്നതിന് ദ്രാവിഡഭാഷകളാണ് ഫലപ്രദമെന്നും കാണാവുന്നതാണ്. ബലൂചിസ്ഥാനി
ലേയും അഫ്ഗാനിസ്ഥാനിലേയും ഉത്തരേന്ത്യയിലേയും മധ്യേന്ത്യയിലേയുംഗോത്രസമൂഹങ്ങളും തമിഴകത്തുള്ളവരും ഉപയോഗിച്ചിരുന്നത് ദ്രാവിഡ കുടുംബത്തിലുള്ള ഭാഷകളാണ്. ആദിതമിഴും, പാലിയും, പ്രാകൃതവുമായിരുന്നു സംസ്‌കൃതത്തിന്റെ വ്യാപനത്തിനുമുമ്പ് ഇന്ത്യ
യിലുണ്ടായിരുന്നതും ജനങ്ങള്‍ സംസാരിച്ചിരുന്നതുമായ ഭാഷകളെന്ന് ഭാഷാശാസ്ത്രപഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട് പുരാതത്വവകുപ്പിന്റെ കണ്ടെത്തലുകളെ ഈ രീതിയില്‍ വിലയിരുത്തുമ്പോള്‍ അയോയുഗത്തിന്റെഇന്ത്യയിലെ തുടക്കം ദക്ഷിണേന്ത്യയിലാണെന്ന് വിശ്വസിക്കാവു ന്നതാണ്.
അനറ്റോലിയയില്‍ ഇരുമ്പുവിദ്യ കണ്ടെത്തിയതിനും ഒരു സഹാസ്രാബ്ദത്തിനു മുമ്പുതന്നെ തമിഴകത്ത് അയോയുഗം ആരംഭിച്ചിരുന്നുവെന്നാണ് പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നത്. ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദത്തിനപ്പുറവും ഇപ്പുറവുമായിട്ടാണ് തമിഴക അയോയുഗ
ത്തിന്റെ കാലഗണന കാണുന്നത്. അതായത് ക്രി.മു. 3200-2500 കാലഘട്ടം. ഇത് സൈന്ധവതീര
മുള്‍പ്പെടെയുള്ള വെങ്കലയുഗ സംസ്‌കൃതിയുടെ ഉച്ചസ്ഥായിഘട്ടമാണ്. അത്രയും പഴക്കമുള്ള യുഗത്തിന് മുമ്പുണ്ടാകേണ്ടിയിരുന്ന വെങ്കലയുഗവും താമ്രയുഗവും തമിഴകത്തുണ്ടായിരുന്നോ? പുരാതത്വവിജ്ഞാനീയര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന വിഷയം ഇതാണ്. അതായത് തമിഴകത്തെ അയോയുഗ കാലഗണനയെപ്പറ്റി തര്‍ക്കമില്ല. അതിനുമുമ്പ് വെങ്കലയുഗമുണ്ടായിരുന്നോ എന്നാണ് കണ്ടെത്തേണ്ടത്.
ലോഹമുരുക്കുന്നതിനുള്ള ഇന്ധനം മരക്കരിയായിരുന്നു. വെറുതേ മരം കത്തിച്ചാല്‍ കിട്ടുന്നതല്ല മരക്കരി. പ്രത്യേകം തയാറാക്കിയ ചൂളയില്‍ പച്ചമരത്തടി അടുക്കിവച്ച് കത്തിച്ച് മണ്ണിട്ടുമൂടി പകുതി കരിച്ചെടുത്താല്‍ കിട്ടുന്നതാണ് ചാര്‍ക്കോള്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്ന മരക്കരി. ഇതില്‍നിന്ന് വ്യത്യസ്തമായ ചൂളയില്‍ മരക്കരിയും ഇരുമ്പയിലും കൂട്ടിച്ചേര്‍ത്ത് ഉരുക്കിയെടുക്കുമ്പോഴാണ് ശുദ്ധമായ ഇരുമ്പു കിട്ടുന്നത്. അതില്‍നിന്ന് തിളച്ചുവരുന്ന കിട്ടം (slag) മാറ്റിയെടുക്കുമ്പോഴാണ് ഇരുമ്പു കിട്ടുന്നത്. ഇതൊക്കെ തികച്ചും സാങ്കേതികമായ കാര്യങ്ങളാണ്. വളരെക്കാലത്തെ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലമായിട്ടാണ് ഈ വിദ്യ സ്വായത്തമാക്കാന്‍ പറ്റുന്നത്. അപ്പോള്‍ തീര്‍ച്ചയായും അതിനുമുമ്പ് വെങ്കലയുഗ ലോഹവിദ്യ വികസിച്ചിട്ടുണ്ടായിരിക്കണം. അതെവിടുന്നു കിട്ടിയെന്നുള്ളതാണ് അന്വേഷണവിഷയം.
ഡോ. ശാരദാ ശ്രീനിവാസനപ്പോലുള്ളവര്‍ പറയുന്നത് സൈന്ധവതീരത്തെ വെങ്കല സാങ്കേതികവിദ്യ കുടിയേറ്റ ലോഹവിദ്യക്കാരിലൂടെ തമിഴകത്തെത്തിയിരിക്കാമെന്നാണ്. അപ്പോഴും ആര്യാവര്‍ത്തത്തില്‍നിന്നും ദ്രാവിഡനാട്ടിലേക്കാണ് (ആര്യ-ദ്രാവിഡഭാഷാ പദപ്രയോഗം അക്കാലത്തില്ല) സാങ്കേതികവിദ്യയും വിജ്ഞാനവും ഒഴുകിയെത്തിയതെന്ന സങ്കല്പനത്തി
ലാണ് എത്തിച്ചേരുന്നത്. ആര്‍.ബാലകൃഷ്ണനെപ്പോലുള്ള പണ്ഡിതന്മാര്‍ വാദിക്കുന്നത് വൈഗായ് തീരത്തുനിന്നും വെങ്കലസാങ്കേതികവിദ്യ സൈന്ധവ തടത്തിലേക്കുപോയി എന്നാണ്. അതെന്തായിരുന്നാലും വൈഗായ് തീരത്തുനിന്നും വെങ്കലയുഗ സാങ്കേതകവിദ്യ താമ്രപര്‍ണീതീരത്ത് എത്താന്‍ സാധ്യതയുണ്ട്.
ഈ വാദഗതികളെ മറ്റൊരു തരത്തില്‍ക്കൂടി പരിശോധിക്കേണ്ടതുണ്ട്. സൈന്ധവതീരത്തു
നിന്ന് തെക്കോട്ടായാലും വൈഗായ് തീരത്തുനിന്ന് വടക്കോട്ടായാലും കരവഴിയുള്ള മനുഷ്യ
സഞ്ചാരവും കുടിയേറ്റവുമാണ് മേല്പറഞ്ഞ പണ്ഡിതന്മാരുടെ പരിഗണനയിലുള്ളത്. എന്നാല്‍ പ്രാചീനയുഗ മനുഷ്യര്‍ സഞ്ചരിച്ചിരുന്നത് ഉള്‍നാട്ടില്‍ക്കൂടിയാണോ കടല്‍ത്തീരത്തുകൂടിയാണോ കടല്‍വഴിയാണോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. സിന്ധുനദീമുഖത്തു
നിന്നും ഇന്ത്യയുടെ പശ്ചിമതീരം വഴി തെക്കോട്ടു സഞ്ചരിച്ച് മുനമ്പുചുറ്റി താമ്രപര്‍ണീതിരത്തും അതിനുതൊട്ടുവടക്കുള്ള വൈഗായ് തീരത്തും എത്തിച്ചേരാമല്ലോ? ടോണി ജോസഫ് (Tony Joseph – Early Indians: Where did they come from) പറയുന്നത് ഹോമോസാപ്പിയന്റെ സഞ്ചാരം പ്രധാനമായും കടലിലൂടെയും കടല്‍ത്തീരം വഴിയും ആയിരുന്നുവെന്നാണ്. അങ്ങിനെയാണെ
ങ്കില്‍ ക്രി.മു. നാലാം സഹസ്രാബ്ദത്തിലെ മെസപ്പൊട്ടേമിയന്‍ വെങ്കലവിദ്യ അറബിക്കടലിലൂടെ താമ്രപര്‍ണീതീരത്തെത്തിയിരിക്കാമല്ലോ. സൈന്ധവസ്വാധീനത്തെ കൂട്ടുപിടിക്കാതെതന്നെ മെസപ്പൊട്ടേമിയന്‍ സ്വാധീനം തമിഴകത്തെത്താമല്ലൊ.
മേല്പറഞ്ഞ വാദത്തെ അംഗീകരിക്കുയാണെങ്കില്‍ മറ്റൊരു പ്രശ്‌നംകൂടി ചര്‍ച്ചചെയ്യേണ്ട
തായി വരും. അത് കേരളത്തിലെ പെരിയാര്‍ നദീമുഖം എങ്ങിനെ പരാമര്‍ശിക്കപ്പെടാതെപോയി എന്ന കാര്യമാണ്. കേരളത്തില്‍ വെങ്കലയുഗം ഇല്ലായിരുന്നുവെന്നും അയോയുഗത്തോടുകൂടിയാണ് സംസ്‌കൃതി ആരംഭിക്കുന്നതെന്നുമാണ് പൊതുവേയുള്ള നിഗമനം. നവീനശിലായുഗത്തി
ലേതെന്നു കരുതാവുന്ന ചില ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ശവമടക്കുകേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള ഇരുമ്പുപകരണങ്ങളെ ആധാരമാക്കി മഹാശിലാസംസ്‌കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. എന്നാല്‍ മഹാശിലായുഗ
സംസ്‌കൃതിയിലെ കേരളീയര്‍ ഇരുമ്പുലോഹവിദ്യ എവിടുന്ന് സ്വായത്തമാക്കി? ഇരുമ്പുയുഗ
ത്തിനു മുമ്പൊരു വെങ്കലയുഗം കേരളത്തിലുണ്ടായിരുന്നോ? പെരിയാര്‍ മുഖത്ത് മെസപ്പൊട്ടേ
മിയക്കാരോ സൈന്ധവരോ എത്തിയിരുന്നോ? അന്വേഷണം ആ വഴിക്കും നീങ്ങേണ്ടതാണ്. തമിഴ്നാട് സര്‍ക്കാരിനെപ്പോലെ കേരള സര്‍ക്കാരിന്റെ പുരാതത്വവകുപ്പും സര്‍വകലാശാലകളിലെ പുരാതത്വവകുപ്പുകളും തങ്ങളുടെ ഗവേഷണം ഈ ദിശയിലേക്ക് തിരിച്ചു
വിടേണ്ടതാണെന്നു തോന്നുന്നു.
ഒരു നൂറ്റാണ്ടിനുമുമ്പ് സൈന്ധവസംസ്‌കാരം അനാവൃതമാകുന്നതുവരെ ഇന്ത്യാചരിത്ര
ത്തിന്റെ തുടക്കം വൈദികകൃതികളില്‍ നിന്നുമായിരുന്നു. എന്നാലതിനുശേഷം ഇന്ത്യാചരിത്രമാരംഭിച്ചത് സൈന്ധവ തീരത്തുനിന്നുമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടു. സൈന്ധവസംസ്‌കാര
ത്തിലും വൈദികസംസ്‌കാരത്തിലും തമിഴകമുണ്ടായിരുന്നില്ല. എന്നാല്‍ പുരാതത്വവിജ്ഞാനീയം സൈന്ധവ നാഗരീകതകയെക്കാളും പഴക്കമുള്ളതും അനറ്റോലിയന്‍ ഇരുമ്പ് വിദ്യയേ
ക്കാളും പഴക്കമുള്ളതുമായ അയോയുഗ സംസ്‌കൃതി ദക്ഷിണേന്ത്യയിലുണ്ടായിരുന്നുവെന്ന് തെളിയിച്ചിരിക്കുന്നു.

കാലസംവാദം

തെന്നിമാറിക്കൊണ്ടിരിക്കുന്ന ഭൂതകാലവുമായി (Eluding Past) വര്‍ത്തമാന
കാലം നിരന്തരം സംവദിക്കുമ്പോഴാണ് (Unending dialogue) ചരിത്രം ജനിക്കുന്നത്. ഇക്കാര്യത്തില്‍ രാഗദ്വേഷങ്ങളുടെ ആവശ്യമില്ല.

Leave a Reply

error: Content is protected !!