ഏറ്റുമാനൂർ:എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി (94 വയസ്സ്) ഏറ്റുമാനൂരിലെ വസതിയിൽ അന്തരിച്ചു. കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്.ഭർത്താവ് പരേതനായ എം.ഇ.നാരായണക്കുറുപ്പ്( റിട്ട. ജോയിൻ്റ് ഡയറക്ടർ, പഞ്ചായത്ത്.)

മക്കൾ: പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണു, എൻ.രാമചന്ദ്രൻ lPS ( മുൻ എസ്. പി. കോട്ടയം).മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ഡിസംബർ രണ്ടാം തീയതി ഏറ്റുമാനൂരുള്ള വസതിയിൽ ഉച്ചക്ക് രണ്ടുമണിയ്ക്ക്.

error: Content is protected !!