By our CRIME REPORTER

തിരുവനന്തപുരം : പാതിരാത്രിയിൽ പോലീസ് ഇറച്ചുകയറിയപ്പോൾ ക്ളൈന് റ്റുകൾ ചിതറിയോടി.’മാമ’നും ‘മാമി’യിയും പിടിയിലായി.’കമ്പനി വീടുകൾ’ പൂട്ടുക എന്ന പൊലീസ് ദദൗത്യത്തിനു കരമനയിൽ സാഫല്യം. മധുരപ്പതിനേഴുകാരികൾ മുതൽ ഏതുപ്രായത്തിലുമുള്ള അഭിസാരികകളെയും രണ്ടായിരം മുതൽ പതിനായിരംവരെ റേറ്റുകളിൽ,7×24സേവനാടിസ്ഥാനത്തിൽ supply ചെയ്തുവരുന്ന കേരളത്തിലെ കമ്പനി വീടുകൾ ഒന്നൊന്നായി പോലീസ് പൂട്ടി സീൽവയ്ക്കുകയാണ്. സംസ്ഥാനത്തെ അധോലോക മാഫിയകളെ അടിച്ചമർത്തിയ കേരളാ പോലീസ് മറ്റൊരു സാമൂഹിക ദൗത്യംകൂടി നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ്. സെക്സ് മാഫിയകളോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നു ഡി.ജി.പി രേവതചന്ദ്രശേഖർ ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു.ഇതോടെ ഗുണ്ടായിസം വിട്ടു പെണ്വാണിഭത്തിലേക്ക് ചേക്കേറിയ അധോലോക മാഫിയകൾ അങ്കലാപ്പിലായിരിക്കുകയാണ്.

ജനവാസ മേഖലയിലെ ഒഴിഞ്ഞ വീടുകൾ കണ്ടെത്തുന്നതാണ് കമ്പനി വീടൊരുക്കത്തിന്റെ ആദ്യപടി.ഇതിനായി അതാത് സ്ഥലങ്ങളിലെ anti social ഏജ ന്റുമാർ സഹായിക്കുന്നു.തുടർന്ന് വ്യഭിചരിച്ചു തഴക്കംവന്ന ‘മാമി’യും കൂട്ടിക്കൊടുപ്പിന്റെ ഉസ്താദുമാരായ ‘മാമ’ന്മാരും യഥാക്രമം പെണ്ഇരകളെയും client കളെയും വലയിലാക്കുന്നു.വിദേശവാസികളായ ഭാർത്താക്കന്മാരുടെ വൈകാരികമായും സാമ്പത്തികമായും ഞരുക്കം അനുഭവിക്കുന്ന യുവതികളായ സ്ത്രീകളെ യാണ് മാമിമാർ സൗഹൃദഭാവത്തിൽ കെണിയിൽ വീഴ്ത്തുന്നത്.ഒരിക്കൽ കുടങ്ങിപ്പോയാൽ പിന്നീട് മോചനമില്ല എന്നതാണ് ഈ net work ന്റെ അപകടം.പോക്കറ്റ് മണിക്കും രതിസുഖത്തിനുമായി സ്വയം sex work ന് തുനിഞ്ഞിറങ്ങുന്ന വീട്ടമ്മമാരു മുണ്ട്.കേരളത്തിൽ ജോലിക്കായെത്തുന്ന അന്യസംസ്ഥാനക്കാരായ യുവതികൾ,കോളേജ് കുമാരിമാർ,സ്വകാര്യ മേഖലയിലും IT- സ്വകാര്യ ആശുപത്രിമേഖലകളിലും പണിയെടുക്കുന്ന യുവതികൾ,നിർധന ഭവങ്ങളിലെ പെണ്കുട്ടികൾ ഇവരും മാമീമാമന്മാരുടെ ടാർജെറ്റുകളാണ്.

ചാക്കയിൽ അടുത്തകാലത്ത് പോലീസ് പൂട്ടി ച്ച കമ്പനിവീട് പി.ജി വിദ്യാർത്ഥിനികളുടെ താമസസ്ഥലമായിരുന്നു.മെഡിക്കൽ കോളേജ് സർജൻ വാടകയ്ക്ക് കൊടുത്തിരുന്ന വനിതാഹോസ്റ്റലിൽ അദ്ദേ ഹമറിയാതെ പെണ്വാണിഭക്കാരും തമ്പടിക്കുകയായിരുന്നു.ക്ഷേത്രത്തോട് തൊട്ടുകിടക്കുന്ന ആൾവാസം കുറഞ്ഞ സ്ഥലത്തായിരുന്നു ഈ ഹോസ്റ്റൽ. Shadow police ഒരുക്കിയ വലപൊട്ടിച്ചു പ്രധാന പ്രതികൾ രക്ഷപെട്ടെങ്കിലും ഇരകളായ വീട്ടമ്മമാരെ പുന:രധിവസിപ്പിക്കാനായി. ഇവിടെ MDMA ഇടപാടും നടന്നിരുന്നതായി പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.യുവതികൾക്ക്കൗണ്സലിങ് നൽകിയതായി state Mental Health Authority യിലെ കൗണ്സിലർമാർ അറിയിച്ചു.

error: Content is protected !!