by our Art Reporter

ദക്ഷിണ കൊറിയ : അക്ഷരസ്നേഹം ഇന്ത്യനിങ്കിൽ വിരിയിക്കുന്ന ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിക്ക് മറ്റൊരു രാജ്യന്തര അംഗീകാരം കൂടി. ഭട്ടതിരിയെ ലോക കലിഗ്രഫി സംഘടനയുടെ ഓണററി പ്രസിഡന്റായി നിയമിച്ചു. കൊറിയയിലെ ചിയോങ്ജുവിൽ ജിക്ജി അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ഈ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ കലാകാരനാണ് ഭട്ടതിരി.കിക്ജി അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശനത്തിന്റെ ജൂറി അംഗവുമായിരുന്നു ഭട്ടതിരി. കലിഗ്രാഫിയുടെ രാജ്യാന്തര പ്രചാരണത്തിനായി ഡോങ്-യെൻ അദ്ധ്യക്ഷനായ വേൾഡ് സ്ക്രിപ്റ്റ് കലിഗ്രഫി അസോസിയേഷനും (WSCA), ഭട്ടതിരി ചെയര്‍മാനായ ‘കചടതപ’ ഫൗണ്ടേഷനും ഉടമ്പടിയിൽ ഒപ്പുവെച്ചു.
കലിഗ്രഫിപ്രദർശനങ്ങൾ,വർക്ക്ഷോപ്പുകൾ, ഇവ സംയുക്തമായി നടത്തുക, കലിഗ്രഫി കലാകാരന്മാരേയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുക എന്നീ കലാപ്രവർത്തനങ്ങൾക്കായാണ് ഉടമ്പടി.







