രചനയും ആലാപനവും:
സുരേന്ദ്രൻ നായർ,
കുന്നത്തു കാൽ

നന്മതൻ അവതാരമായൊരമ്മേ…
തിന്മകളെല്ലാമകറ്റിടണേ…
നല്ലതു ചെയ്യുവാനുള്ളംകനിയണേ
കൊല്ലൂരിൽ വാഴും മൂകാമ്പിയമ്മേ…..
(…….. നന്മതൻ …….)

ചൊല്ലുവാൻ ലളിതാ സഹസ്രനാമം…
ചെയ്യുവാനമ്മതൻ പൂജമാത്രം….
കേൾക്കുവാനമ്മതൻ നാമമന്ത്രം!
കാണുവാൻ വാരുറ്റ കാന്തിമാത്രം…..!
(………. നന്മതൻ ……)

എഴുതുമ്പോൾ തൂലിക തുമ്പിൽ വന്നു
സത്പദവാക്കുകനിഞ്ഞിടേണേ….
ആരിലും നീരസം തോന്നിടാത്ത
ചേലേറും വാക്കായി തോന്നീടണേ……
(……. നന്മതൻ ……..)

ഹരിശ്രീ കുറിക്കാനെൻ ബാഹുക്കൾക്കു
ശക്തിതരേണമെൻ ശക്തി രൂപേ…
നിസ്തുല സ്നേഹത്തിൻ ശാന്തിരൂപേ…
ഹൃത്തിലെ കോവിലിൽ വാണിടേണേ …….
(…. നന്മതൻ …….)

Leave a Reply

error: Content is protected !!