പ്രത്യേക ലേഖകൻ. തിരു: സർക്കാർ ഓണാഘോത്തിന്റെ ഉദ്‌ഘാടനദിനം പാർട്ടിയുടെ മാറിയ ചുവടുവയ്പിന്റെ ദൃഷ്ടാന്തമായി.പാർട്ടി ഗണേശോത്സവം നടത്തിയത് വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ദേവിയെ സ്തുതിച്ചു കൊണ്ടാരംഭിച്ച ഉദ്‌ഘാടന ഗാനസന്ധ്യ പാർട്ടിയുടെ പുതിയ പ്രത്യയശാസ്ത്ര പരിണാമത്തെ വിളിച്ചോതുന്നതായി… കാലം മാറുന്നതനുസരിച്ചു നിലപാടുകളിൽ മാറ്റം വരുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ പുത്തരിയല്ല.ഒരേ നിലപാടിൽതന്നെ ഉറച്ചുനിൽക്കുന്നത് വരട്ടുവാദമാണെന്നു പാർട്ടി ഇക്കാലത്തു കൂടുതൽ തിരിച്ചറിഞ്ഞുവരുന്നു… മുഖ്യമന്ത്രി പിണറായി വിജയന്റെ പലതും ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഓണാഘോഷ പ്രസംഗത്തെതുടർന്ന്, അമൃതാ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന സംഗീതനിശ പാർട്ടിയുടെ മാറുന്ന സാംസ്കാരിക ഭാവുകത്വത്തിന്റെ ഉദാഹരണമായി. പണ്ട് ശ്രീമതിടീച്ചർ ഒരു നൃത്തച്ചുവടു വെച്ചപ്പോൾ ഉപഹസിച്ചവർക്കു ഇപ്പോൾ കാലാനുസൃതമായി മാറിയ പാർട്ടിയുടെ സാംസ്കാരിക മുഖംനോക്കി മൂക്കത്ത് വിരൽവയ്ക്കാനേ കഴിയൂ.
