പ്രത്യേക ലേഖകൻ

ന്യൂഡൽഹി : ഉത്സവങ്ങൾ സാമൂഹിക പരിവർത്തനത്തിന്റെ മണ്‌ചിരാതുകളാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.ആകാശവാണി സംപ്രേഷണം ചെയ്യുന്ന ‘മൻകി ബാത്’ ( മനസു പറയുന്നു) പ്രക്ഷേപണത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്തിയുടെയും പാരമ്പര്യത്തിന്റെയും സംഗമമാണ്ഉത്സവങ്ങൾ.വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളുടെ ശക്തിയും പ്രചോദനവും രാഷ്ട്രത്തിനുതന്നെ ആവേശമാകുന്നു. സമൂഹം,സംസ്കാരം,പ്രകൃതി എന്നിവയുടെ ഉജ്വലമായ സമ്മേളനമാണ് ഉൽസവങ്ങൾ.സമൂഹത്തിലെ എല്ലാവിഭാഗങ്ങളും ഒന്നിക്കുന്ന വേദിയാണവ .ഭാരതത്തിന്റെ സാമൂഹിക ഐക്യത്തിന്റെ ഏറ്റവും മനോഹരമായ ദൃഷ്ടാന്തമാണ് ഈ ദൃശ്യം.ഭാരതത്തിന്റെയോ ലോകത്തിന്റെയോ ഏതു കോണിലാണെങ്കിലും ഉത്സവങ്ങളിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

error: Content is protected !!