വയലാർ അവാർഡ് ജേതാവ് ഈ.സന്തോഷ്കുമാറിന്റെ മറുപടി പ്രസംഗം:

അഭിമാനമുഹൂർത്തമാണിത്.ഊർജദായകം!എന്നാൽ ഒരു അവാർഡും ആവസാനവാക്കല്ല!രാഷ്ട്രീയതീർപ്പുകൾ അവാർഡുകളെ സ്വാധീനിക്കാൻ പാടുള്ളതല്ല. വൈവിധ്യമാണ് കലയുടെ ആത്യന്തിക സൗന്ദര്യം.എഴുത്തിലെ ചാരുതയാലും കലാപൂർണതയാലുമാണ് പ്രശ്‌നസങ്കീർണമായ നമ്മുടെ കാലത്തെ എഴുത്തുകാരൻ അതിജീവിക്കുന്നത്.രചനയുടെപ്രയോജനത്തെയും പരിഗണിക്കേണ്ടതുണ്ട്.ജന്മനാട് നഷ്ടപ്പെട്ട്, കൂടപ്പിറപ്പുകളുടെ മരണം നേരിൽ കാണാനിടവന്ന ജനസമൂഹങ്ങൾ ഇന്നു ലോകത്തു കൂടി വരികയാണ്.ആഭ്യന്തര യുദ്ധങ്ങൾ അവസാനമില്ലാതെ നീളുന്നു.ആരും ജയിക്കാതെ പോകുന്ന മഹായുദ്ധങ്ങളുടെ പാശ്ചാത്തലത്തിൽ ഒട്ടേറെ കൃതികൾ ഇന്നു രചിക്കപ്പെടുന്നു.നരബലിയുടെആവർത്തനങ്ങളാണ് എവിടെയും.Emotional history യെക്കുറിച്ചു കവി ആത്മാരാമനെപ്പോലുളളവർ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഭൂതകാലം മാത്രം കാണുന്ന കണ്ണാടി നോക്കുന്നവരാണ് ഇന്നത്തെ മനുഷ്യർ.വംശശുദ്ധിയുടെയും നഷ്ടപ്രതാപങ്ങളുടെയും തറവാടിത്തത്തിന്റെയും ഘോഷണങ്ങളാണ് എവിടെയും… തലച്ചോറിൽ നിന്നു ഹൃദയത്തിലേക്ക് ഭാഷ മാറുമ്പോഴാണ് എഴുത്ത് മൗലികമാകുന്നത്.

(സംക്ഷിപ്തം)

Leave a Reply

error: Content is protected !!