ജി.ഹരി നീലഗിരി
(പ്രത്യേക ലേഖകൻ)

ജമ്മു: വീണ്ടും പാക് പ്രകോപനം. ജമ്മുവിലും പഞ്ചാബിലുമടക്കം ആക്രമണം നടത്താനെത്തിയ ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു. ആക്രമിക്കാനെത്തിയ അമ്പതോളം ഡ്രോണുകളും എട്ട് മിസൈലുകളും മൂന്ന് പാക് വിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു..

ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങൾക്ക് ഈ ഡ്രോണുകളെ പൂർണ്ണമായി വെടിവെച്ചിടാൻ സാധിച്ചതായാണ് വിവരം.

error: Content is protected !!